ആരാണാ വിഐപി? എല്ലാം ആലുവയിലുള്ള വിഐപി പറയും: പൾസർ സുനി

അങ്കമാലി: ആരാണാ വി ഐ പി ?നടിയെ ആക്രമിച്ച കേസിലെ കൂടുതൽ വിവരങ്ങൾ ആലുവയിലുള്ള വിഐപി പറയുമെന്ന് പൾസർ സുനിയുടെ വെളിപ്പെടുത്തൽ . അങ്കമാലി ജൂഡീഷൽ കോടതിയിൽനിന്നിറങ്ങുന്പോളാണ് പൾസർ സുനിയുടെ പ്രതികരണം. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാം ആലുവയിലുള്ള വിഐപി പറയട്ടെയെന്നാണ് സുനി പ്രതികരിച്ചത്. നേരത്തേ, കേസിലെ കഥ പകുതിയേ ആയിട്ടുള്ളുവെന്ന് സുനി പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോൾ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Top