കാവ്യാമാധവനും കുടുങ്ങും? നാല് തെളിവുകള്‍!!

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്‍റെ ഭാര്യ കാവ്യാമാധവനെതിരേ പോലീസ് നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടിക്കെതിരേ നാല് തെളിവുകള്‍ പോലീസിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കാവ്യയുടെ പേര് കേസിലേക്ക് ശക്തമായി ഉയര്‍ന്നുവരുന്. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റിപ്പോര്‍ട്ടില്‍ പറയുന്ന ഭാഗങ്ങള്‍ ഇങ്ങനെയാണ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. പള്‍സര്‍ സുനി ആക്രമണത്തിന് ശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സുനി ജയിലില്‍ നിന്നെഴുതിയ കത്തിലും സൂചിപ്പിക്കുന്നുണ്ട്.

പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് വേറെയും തെളിവ് ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത് കാമുകിക്കൊപ്പമായിരുന്നു. ഇയാള്‍ ഒമ്പതു തവണ ഈ സ്ഥാപനത്തില്‍ വന്നുവെന്നും സൂചനയുണ്ട്.ലക്ഷ്യയില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. പല രേഖകളും പോലിസ് പിടിച്ചെടുത്തു. ഇവിടെ വച്ചാണ് സുനിക്ക് പണം കൈമാറിയതെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന.

പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ കാക്കനാട്ടെ സ്ഥാപനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച രംഗങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കൈമാറാനാണ് കാക്കനാട് എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Top