പങ്കാളിയെ വഞ്ചിക്കുമോ..?? തൊഴിലിടത്തിലെ പെരുമാറ്റം നിരീക്ഷിച്ചാലറിയാം

തൊഴിലിടങ്ങളിലെ പെരുമാറ്റവും അച്ചടക്കവും പരിശോധിച്ച് വ്യക്തികളുടെ സ്വകാര്യ വിശേഷങ്ങൾ മനസിലാക്കാമെന്ന് പഠനം. വ്യക്തികൾ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കാനുള്ള സാധ്യത അവരുടെ തൊഴിലിടങ്ങളിലെ ദുർനടത്തവും വക്രതയും നിരീക്ഷിച്ച് മനസിലാക്കാമെന്നാണ്  പ്രോസീഡിങ്ങ് ഓഫ് നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണലില്‍ വന്ന പഠനത്തിൽ വിശദീകരിക്കുന്നത്.

പോലീസ് റെക്കോര്‍ഡുകളുടെയും ആഷ്‌ലി മാഡിസണ്‍ എന്ന ഡേറ്റിങ് വെബ്‌സൈറ്റിലേയും വിവരങ്ങളുടെ സഹായത്തോടെ യു.എസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വ്യക്തികളുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള ബന്ധമാണ് പഠനവിഷയമാക്കിയത്.

11,000 – ത്തില്‍ കൂടുതലാളുകളില്‍ നടത്തിയ ഗവേഷണത്തില്‍ നിന്ന് വിവാഹ ജീവിതത്തില്‍ വഞ്ചന നടത്തുന്ന വ്യക്തികളും അവരുടെ ജോലി സ്ഥലത്തെ പെരുമാറ്റവും തമ്മില്‍ ശക്തമായബന്ധം ഉണ്ടെന്ന് വ്യക്തമായതായി ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ സാമുവല്‍ കൂര്‍ഗന്‍ വ്യക്തമാക്കുന്നു.

തൊഴിലിടങ്ങളില്‍ ദുര്‍നടത്തത്തിന്റെ പേരില്‍ വിമര്‍ശനത്തിന് വിധേയമാകുന്നവരും പെരുമറ്റദൂഷ്യമുള്ളവരും നല്ലപെരുമാറ്റമുള്ളവരെ അപേക്ഷിച്ച് പങ്കാളിയെ വഞ്ചിക്കാനുള്ള സാധ്യത രണ്ട് ഇരട്ടി കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ മുന്‍ കാലങ്ങളില്‍ വിശ്വാസവഞ്ചന ചെയ്തവര്‍ വീണ്ടും ഇതേ കാര്യം ആവര്‍ത്തിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

Top