ഇനിയും വരുന്നു മഹാദുരന്തം.. കടൽ കരയെ വിഴുങ്ങും. ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്

പാരിസ്: കടല്‍ കരയിലേക്ക് വരും.ഞെട്ടിക്കുന്ന ദുരന്തങ്ങൾ ഇനിയുമുണ്ടാകുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നതാണ് .കാര്‍ബണ്‍ ബഹിര്‍ഗനം കുറയ്ക്കുകയാണ് ഏക പോംവഴി. ഇലക്ടോണിക് ഉപകരണങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും പുറംതള്ളുന്ന കാര്‍ബണുകളുടെ തോത് കുറയ്ക്കണം. അല്ലെങ്കില്‍ തീരപ്രദേശങ്ങള്‍ വാസയോഗ്യമല്ലാതായി മാറും. കടല്‍നിലപ്പ് ഉയരാം. മഞ്ഞുമലകള്‍ ഉരുകി വെള്ളത്തിന്റെ അളവ് ഏത് സമയവും വര്‍ധിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.

ആഗോളതാപനമാണ് പ്രകൃതിയുടെ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നത്. പരിധിവിട്ട ചൂട് കാലാവസ്ഥ മാറ്റിമറിക്കുന്നു. ചൂട് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ മഴയെയും കൃഷിയെയും ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങള്‍ തീരാ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയാകും ഫലമെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച കേരളക്കര നേരിട്ട ദുരിതം ഇവിടെ തീരില്ല. ഇനിയും സമാനമായ ദുരിതങ്ങള്‍ വരുമെന്ന് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്തത് ഇപ്പോഴുണ്ടായതിനേക്കാള്‍ ശക്തമായ ദുരന്തമായിരിക്കും.മനുഷ്യന്‍ തന്നെയാണ് ഇപ്പോഴുണ്ടായ ദുരിതത്തിന് പ്രധാന കാരണക്കാരെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. അന്തരീക്ഷ ഉഷ്മാവ് ക്രമാതീതമായ തോതില്‍ വര്‍ധിക്കുകയാണ്. ഇത് കുറയ്ക്കണം. അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ടര ഇരട്ടി വെള്ളമാണ് കഴിഞ്ഞാഴ്ച മഴമൂലം കേരളത്തിന് ലഭിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 1950-2017 വര്‍ഷങ്ങള്‍ക്കിടയില്‍ മഴയില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രൊപിക്കല്‍ മെറ്ററോളജിയിലെ കാലാവസ്ഥ വിദഗ്ധന്‍ റോക്‌സി മാത്യു കോള്‍ പറയുന്നു.7

ഇന്ത്യന്‍ മഴക്കെടുതിയില്‍പ്പെട്ട് മരിച്ചവര്‍ 69000 പേരാണ്. 1.70 കോടി ജനങ്ങളെ ദുരിതം ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് നാച്വര്‍ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. കേരളത്തില്‍ ഓഗസ്റ്റ് പത്തിന് തന്നെ 35 ജലസംഭരണികളും മഴ മൂലം നിറഞ്ഞിരുന്നു. 26 വര്‍ഷത്തിനിടെ ആദ്യമായി ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യവുമുണ്ടായി.

ഈ മാറ്റമെല്ലാം കാലാവസ്ഥാ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഇതില്‍ മാറ്റം വന്നില്ലെങ്കില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആപത്തുകള്‍ വന്നുചേരുമെന്ന് ജര്‍മന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞ കിറ വിന്‍കെ പറയുന്നു.

അറബി കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ചൂട് വന്‍തോതില്‍ വര്‍ധിക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് ഇതിന്റെ പരിണിത ഫലം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മാറ്റമാണ് വരുന്നതെന്നും ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു.15

ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്. അന്തരീക്ഷ ഊഷ്മാവിന്റെ തോത് സാധാരണ അളവായ ഒരു ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ വര്‍ധിച്ചിരിക്കുന്നു. ഇന്ത്യയിലെ ശരാശരി താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൂന്ന് ഡിഗ്രിയിലേക്ക് ഉയരുകയാണ്.

സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ലോകബാങ്ക് സൗത്ത് ഏഷ്യാസ് ഹോട്‌സ്‌പോട്‌സ് എന്ന പേരില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. മഴ ലഭിക്കുന്ന അളവില്‍ മാറ്റം വരും. ചൂട് വന്‍തോതില്‍ ഉയരും. ഇന്ത്യന്‍ ജിഡിപിയുടെ 2.8 ശതമാനം നശിക്കും. 2050 ആകുമ്പോഴേക്കും രാജ്യത്തെ പകുതി ജനങ്ങള്‍ പ്രാരാബ്ധക്കാരായി മാറുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.ഇനി വരാന്‍ പോകുന്നത് കടുത്ത സാഹചര്യങ്ങളാണ്. മഴക്കാലം ശക്തമായ മഴയും വേനലില്‍ കടുത്ത ചൂടും അനുഭവപ്പെടുമെന്ന് കിറ വിന്‍കി പറയുന്നു. ഇപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ചൂട് കാറ്റുകള്‍ തുടര്‍ച്ചയായി അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Once-a-century rains that have pounded Kerala and displaced 1.3 million people are in line with the predictions of climate scientists, who warn that worse is to come if global warming continues unabated.The monsoon rains upon which farmers in the southern state depend for their food and livelihoods dumped two-and-a-half times the normal amount of water across the state last week, according to meteorologists in the country.It is difficult to attribute any single extreme weather event — such as the Kerala flooding — to climate change, said Roxy Mathew Koll, a climate scientist at the Indian Institute of Tropical Meteorology in Pashan, near Mumbai.

Rajeevan attributed global warming and its impact as a major reason for the erratic and extreme weather pattern over the region.“As the atmosphere and the oceans are getting warmer due to increasing carbon dioxide, a result of human activities, atmosphere holds more moisture. This results in two factors.The first is that warm moist air is lighter than cold dry air and hence makes the atmosphere unstable as it rises up,” Koll explained.The second factor, Koll added, is that since the atmosphere holds more moisture, it dumps it all together — a heavy rainfall event.

Top