പാർട്ടിയിൽ കഴിവുള്ളവർ ഇല്ല !കോൺഗ്രസിൽ മാലിന്യങ്ങളായ ഭാരവാഹികൾ!! കടുത്ത വിമർശനവുമായി അടൂർ പ്രകാശ് എം പി

തിരുവനന്തപുരം :ആരൊക്കെയായാണ് കെപിസിസിയിലും ഡി.സി.സിയിലും ഉള്ളതെന്നറിയില്ലെന്ന് അടൂർ പ്രകാശ് എം പി .കോൺഗ്രസ് പാർട്ടിയിൽ കഴിവുള്ളവരും കഴിവില്ലാത്തവരും ഉണ്ട് .പാർട്ടിയിൽ ഉത്തരവാദിത്വം ഉള്ളവർ ഇല്ല എന്നും നിയുക്ത എം പി അടൂർ പ്രകാശ് .കോൺഗ്രസ് പാർട്ടിയിലെ കുത്തഴിഞ്ഞ സംവിധാനത്തിനെതിരെ കടുത്ത വിമർ നം ആണ് അടൂർ പ്രകാശ് അഴിച്ചുവിട്ടത് .

കേരളത്തിൽ യുഡിഎഫ് 19 സീറ്റുകളിൽ വിജയം വരിച്ചത് പിണറായിയുടെ ധാർഷ്ട്യം കൊണ്ടുമാത്രമെന്ന് അടൂർ പ്രകാശ് എംപി .ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് എതിരായി മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കൊണ്ടാണ് തിളക്കമാർന്ന വിജയത്തിന് കാരണം എന്നും അടൂർ പ്രകാശ് ഹെറാൾഡ് ന്യുസ് ചാനലിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.ഞാൻ ഈശ്വരവിശ്വാസിയാണ് എന്നും പിണറായിയുടെ ധാർഷ്ട്യം ആണ് ശബരിമല വിഷയം കലുഷിതമാക്കിയത് എന്നും ആടൂർ പ്രകാശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top