വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോ കണ്ട് ഗര്‍ഭിണിയാണെന്ന് പറഞ്ഞവരുണ്ട്; കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു കാര്യമാണ് അത് ഞാന്‍ മറച്ചു വെക്കില്ല; നസ്രിയ

മലയാളിപ്രേക്ഷകരുടെ ക്യൂട്ട് ബ്യൂട്ടിയാണ് നസ്രിയ. ഫഹദ് നസ്രിയയെ കല്ല്യാണം കഴിച്ച് കൊണ്ട് പോയപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കുണ്ടായ വിഷമം ചില്ലറയൊന്നും അല്ല. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ കഴിയുന്നതിനും മുന്‍പായിരുന്നു നസ്രിയ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് പുറത്തു പോയത്. തീര്‍ത്തു ഒരു വിടവാങ്ങല്‍ ആയിരുന്നില്ല അത്. എന്നാല്‍ നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ കൂടെയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നസ്രിയ പറയുന്നത് ഇങ്ങനെയാണ്.

വിവാഹ ശേഷം ഫഹദിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ വണ്ണം വച്ചതിനെപ്പറ്റി പരിഭവം അറിയിച്ച ആരാധകരെ പറ്റി നസ്രിയ പറഞ്ഞ വരികള്‍ ഇപ്രകാരമായിരുന്നു. ‘ അവര്‍ക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ’. കൂടെ എന്ന ചിത്രത്തെ പറ്റി പറയുമ്പോഴും നൂറു നാവാണ് നസ്രിയയ്ക്ക്. രണ്ടു വര്‍ഷം മുന്‍പ് അഞ്ജലി മേനോന്‍ തന്നെ കണ്ടപ്പോള്‍ ഗുണ്ടുമണി എന്നാണ് വിളിച്ചത്. ഗുണ്ടുമണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ചേച്ചി ചോദിച്ചു. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിളിച്ച് സിനിമയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഇത്രയും ആഴത്തില്‍ താന്‍ ഒരു തിരക്കഥ വായിച്ചിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ വന്ന കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും നസ്രിയ പറയുന്നു. വണ്ണം കൂടിയ സമയത്ത് ഏറെ നിരാശയുണ്ടായിരുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോ കണ്ട് ഗര്‍ഭിണിയാണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു കാര്യമാണ്. അത് ഞാന്‍ മറച്ചു വെക്കില്ല.

ഭര്‍ത്താവിനെ പറ്റി പറയുമ്പോഴും ഏറ്റവും സന്തോഷവതിയാണ് നസ്രിയ. ഫഹദ് വളരെ ശാന്തനാണ്. സിനിമാ മേഖലയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ വിദേശത്ത് പോയി ജീവിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ആ ചിന്തയില്ല. ഈ ജീവിതം തന്നെയാണ് എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നത്.

സിനിമയിലെ വനിതാ സംഘടനയെ പറ്റിയും നസ്രിയ തന്റെ അഭിപ്രായം തുറന്ന് പറയുന്നു. ഇത്തരത്തിലുള്ള സംഘടന നല്ലൊരു തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം. ഡബ്ലുസിസിയുടെ പ്രാരംഭ ഘട്ടത്തില്‍ ആരും എന്റെ അഭിപ്രായം ചോദിച്ചില്ല. ഫെമിനിസത്തെപ്പറ്റി പറയാന്‍ എനിക്ക് പക്വത ആകാത്തതാകാം കാരണം. സ്ത്രീ കേന്ദ്രീകൃതമായ സിനിമകള്‍ ഇറങ്ങുന്നില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും നസ്രിയ പറയുന്നു. ടേക്ക് ഓഫ്, മിലി എന്നീ സിനിമകളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നസ്രിയയുടെ അഭിപ്രായം തുറന്ന് പറഞ്ഞത്.

Latest
Widgets Magazine