ഫഹദും നസ്രിയയും ലണ്ടനില്‍; സിനിമയ്ക്കവധി നല്‍കി ഇരുവരും കറക്കത്തില്‍

മഹേഷിന്റെ സുപ്പര്‍ ഹിറ്റ് പ്രതികാരത്തിന്റെ സന്തോഷത്തില്‍ ലോകം ചുറ്റുകയാണ് ഫഹദും നസ്രിയയും. ലണ്ടിനിലെത്തിയ ഇരുവരും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഫോട്ടോ ഷെയര്‍ ചെയ്തതോടെ ആരാധകരുടെ ലൈക്കും കമന്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ഫോട്ടോയ്ക്ക് ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍ കിട്ടി കഴിഞ്ഞു.സിനിമയില്‍ നിന്നും ചെറിയ അവധി എടുത്തിരിക്കുകയാണ് ഫഹദ് എന്നാണ് സുഹൃത്തക്കള്‍ പറയുന്നത്.

ഈ വര്‍ഷം ഒരേഒരു മലയാളചിത്രത്തില്‍ മാത്രമാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇതിനിടയില്‍ നസ്രിയയക്കൊപ്പം ഒരു ലണ്ടന്‍ ട്രിപ്പിലാണ് താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നസ്രിയ ഫഹദിനൊപ്പം ലണ്ടനില്‍ നിന്നുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തോടെ ഷെയറുകളുടെയും ലൈക്കുകളുടെയും പ്രവാഹം.
മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ ഫഹദ്. ഈ വര്‍ഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നയന്‍താരയും ശിവകാര്‍ത്തിയേകനുമാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സിനിമയില്‍ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക.

Top