തനിക്കെതിരായി വ്യാജപ്രചരണം:ഇ പി ജയരാജന്‍.

കണ്ണൂര്‍:തനിക്കെതിരായി സാമ്പത്തിക ആരോപണങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍.സാമ്പത്തിക ആരോപണങ്ങളില്‍ മേല്‍ തനിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പടച്ച് വിടുകയാണ്.നവമാധ്യമങ്ങളിലൂടെയാണ് ഇത്തരം പ്രചാരവേലകള്‍ നടക്കുന്നത്.ഇത് നിയമപരമായി തന്നെ നേരിടാനാണ് തന്റെ തീരുമാനമെന്നും ഇപി ജയരാജന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.തനിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് പരാതി കൊടുത്തെന്നാണ് ആക്ഷേപം.പാര്‍ട്ടിയില്‍ ഇത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല.വാര്‍ത്ത വ്യാജമാണെന്നും തന്നേയും പ്രസ്ഥാനത്തേയും തകര്‍ക്കാനുള്ള ഇത്തരം പ്രചാരവേലകള്‍ വിലപ്പോവില്ലെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top