അഡ്വ സിബി സെബാസ്റ്റ്യൻ
FCRA നിയമഭേദഗതി ബില്ലിനെക്കുറിച്ച് വ്യക്തമായി അറിയാതെ ‘ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ് വേഷകെട്ടി രാഷ്ട്രീയം കളിക്കുന്ന കത്തോലിക്കാ സഭയിലെ മാർ തോമസ് തറയിലിനെ പോലുള്ള വിവേക ശൂന്യരായ ‘ബിഷപ്പുമാർ ‘ ബൈബിളിൽ പറയുന്ന ‘ വിവേകശൂന്യകളായ കന്യകകൾ” ‘എന്ന ഉപമക്ക് തുല്യമാണ് .
മാർ തോമസ് തറയിൽ പിതാവ് ‘FCRA ഫണ്ടുകൊണ്ട് നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനമാണോ ? ഭീകര പ്രവർത്തനമാണോ ? അല്ലെങ്കിൽ എന്തിനാണിത്ര വേവലാതി ? എന്തിനാണിത്ര അസഹിഷ്ണത .എന്തിനാണ് കോൺഗ്രസ് പ്രസിഡന്റിന്റെ , അല്ലെങ്കിൽ പ്രതിപക്ഷ നേതാവിന്റെ , സിപിഎം പാർട്ടി സെക്രട്ടറിയുടെ വേഷം സ്വയം ഏറ്റെടുത്ത് ഇലക്ഷൻ പ്രചാരണം നടത്തുന്നത് .
ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് എന്നത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒരു വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിയന്ത്രിക്കുന്ന നിയമമാണ്. എൻജിഒകൾ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതുമാണ് ഈ നിയമം.വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുന്ന ഈ നിയമം 1976ലാണ് നിലവിൽ വന്നത്. പിന്നീട് നിയമം 2010ൽ പരിഷ്കരിച്ചു.
വിദേശ സംഭാവനകൾ രാജ്യത്തിൻ്റെ പരമാധികാരത്തെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കാതിരിക്കാൻ ഇടപാടുകൾ കർശനമാക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നു .നിയമം ലംഘിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള അനുമതികൾ റദ്ദാക്കാനും അവരുടെ വിദേശ ഫണ്ട് മരവിപ്പിക്കാനും സർക്കാരിന് അധികാരമുണ്ട്.
മാർ തോമസ് തറയിൽ പിതാവ് ‘FCRA ഫണ്ടുകൊണ്ട് നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനമാണോ ? ഭീകര പ്രവർത്തനമാണോ ? അല്ലെങ്കിൽ എന്തിനാണിത്ര വേവലാതി ? എന്തിനാണിത്ര അസഹിഷ്ണത .എന്തിനാണ് കോൺഗ്രസ് പ്രസിഡന്റിന്റെ , അല്ലെങ്കിൽ പ്രതിപക്ഷ നേതാവിന്റെ , സിപിഎം പാർട്ടി സെക്രട്ടറിയുടെ വേഷം സ്വയം ഏറ്റെടുത്ത് ഇലക്ഷൻ പ്രചാരണം നടത്തുന്നത് .
പണ്ട് വിഡി സതീശൻ ഇടുക്കി ബിഷപ്പിനോട് ചോദിച്ചപോലെ ” ചങ്ങനാശ്ശേരി രൂപത്തിൽ ഒരു ഇടവകയിലെ വികാരിയെ നിയമിക്കാൻ കോൺഗ്രസ് പ്രെസിഡണ്ടോ , വിഡി സതീശനോ വന്നാൽ മാർ തോമസ് തറയിൽ സമ്മതിക്കുമോ ? കോൺഗ്രസുകാരോ സിപിഎമ്മുകാരോ അവരുടെ രാഷ്ട്രീയം പറയട്ടെ , തറയിൽ പിതാവ് വിശ്വാസികളുടെ കാര്യങ്ങൾ നോക്കട്ടെ ! രണ്ട് കുപ്പായം കൂടി എടുത്തിട്ടാൽ വിവേകശൂന്യമാകും.
ഒരു കാര്യം ഓർക്കുക , കഴിഞ്ഞ 10 വർഷം കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിന് LDF സർക്കാരിൽ നിന്നും കിട്ടിയ പരിഗണന , ഏതെങ്കിലും തരത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കിട്ടില്ല എന്നത് സത്യമായ കാര്യമാണ് .
ക്രിസ്ത്യൻ ദേവാലയമായ ”ഹാഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് പരസ്യ പിന്തുണ നൽകി എര്‍ദോഗനെ മഹത്വവല്‍ക്കരിച്ച നിലപാടിൽ പാണക്കാട് സാദിക്കലി തങ്ങൾ നയം തിരുത്തിയോ ? ക്രിസ്ത്യൻ പള്ളികൾ ഡാൻസ് ബാറുകളായി ‘എന്ന ചാണ്ടി ഉമ്മൻ പരാമർശം തിരുത്തിയോ ? ശർദ്ദിച്ചത് ഭക്ഷിക്കുന്ന നിലപാടല്ലേ ഇതിലൊക്കെ നിങ്ങൾ കാണിക്കുന്നത് ..
മുസ്ലിം ലീഗിലെ ഷാജിയൊക്കെ പറഞ്ഞപോലെ ”’ മതമാണ് , മതമാണ് ,, മതം മാത്രമാണ് മുസ്ലിം ലീഗിന് പ്രധാനം ” എന്നുള്ളത് ചിന്തിക്കുക. കോൺഗ്രസ് ഭരണത്തിൽ അവർ അതിനായി തന്നെ നിലകൊള്ളും . ” .കോൺഗ്രസിലെ ഏതെങ്കിലും ഒരു ക്രിസ്ത്യൻ എംഎൽഎ ഇതുപോലെ പറയുവാൻ തയ്യാറാകുമോ ?ഇല്ല.
ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് ഭരണത്തിൽ അഞ്ചാം മന്ത്രി അടക്കം ഭീക്ഷണിപ്പെടുത്തി മേടിച്ച മുസ്ലിം ലീഗായിരിക്കില്ലേ ഇനി ഭരണം വന്നാൽ ചക്രം തിരിക്കുന്നത് . അന്ന് നിങ്ങൾ ബിഷപ്പുമാർ ഇവരുടെ അടുത്ത ചെന്നാൽ സതീശനെ പോലുള്ളവർ ”പുറം കാലുകൊണ്ട് ചവിട്ടി എറിയില്ലേ ? ഇടതുപക്ഷ ഭരണത്തിൽ സമുദായം വേട്ടയാടപ്പെട്ടിട്ടില്ല എന്നുള്ളത് സത്യമായ കാര്യം തന്നെയാണ് .
യുഡിഎഫ് ഭരണത്തിൽ എത്തിയാൽ ‘ 80 -20 % -ൽ കൂടുതൽ സംവരണം ക്രിസ്ത്യാനികൾക്ക് നൽകാൻ പാടില്ല എന്ന് പറഞ്ഞു സുപ്രീം കോടതിയിൽ മുസ്ലിം ലീഗ് കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കുമോ ? .. മുനമ്പത്തെ ആളുകളെ കുടിയിറക്കാൻ മുസ്ലിം ലീഗ് പോയിരിക്കുന്ന അപ്പീൽ പിൻവലിക്കുമോ ? കോൺഗ്രസുകാർ ഇതിനു മറുപടി പിതാക്കന്മാർക്ക് നൽകിയിട്ടുണ്ടോ ? ആരാണ് ജെബി കോശി റിപ്പോർട്ട് പുറത്ത് വിട്ടത് ? അതിലെ കാര്യങ്ങൾ നടപ്പിൽ വരുമോ ?
മണവാളനെ എതിരേല്ക്കേണ്ടിയിരുന്ന കന്യകമാരിൽ ചിലർ വിവേകശൂന്യകളായിരുന്നു. അവർ വിളക്കുകൾ എടുത്തു, പക്ഷേ എണ്ണ കരുതിയില്ല. FCRA ഭേദഗതി ബില് കാര്യങ്ങൾ അറിയാതെ കോൺഗ്രസിനു വേണ്ടി രാവും പകലും വേഷകെട്ടി ആടുന്ന തറയിൽ പിതാവൊക്കെ വിവേകശൂന്യകളായ കന്യകമാരെ പോലെ ‘ വിവേകമില്ലായ്മയാണ് കാണിക്കുന്നത് .
ഇപ്പോൾ തങ്ങളുടെ വിജയത്തിനുവേണ്ടി കെട്ടിയാടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ആരും ബിൽ ഭേദഗതി സമയത്ത് നിങ്ങളെ രക്ഷിക്കാൻ വരില്ല .വിവേകം ഉണ്ടായിരുന്നു എങ്കിൽ ഈ സമയം കേന്ദ്രസർക്കാരുമായി ആശങ്കകൾ പങ്കുവെക്കുകയും തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കുകയും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കക്ഷത്തിലെ പോവുകയും ഉത്തരത്തിലെ എടുക്കാനും കഴിയാത്ത ‘ ഭീകരമായ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് നിങ്ങൾ .
തീവ്രവാദികൾ ഭീകരതക്കായി കൊണ്ടുവരുന്ന വിദേശ പണത്തിന് തടയാനുള്ളത് മാത്രമാണ് ബില്ലിൽ ഉള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് .നിങ്ങൾ തീവ്രവാദത്തെ പിന്തുണക്കുന്നവരാണോ ? നിങ്ങൾ ഭീകരതക്ക് വേണ്ടിയാണോ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നത് ? നിങ്ങൾ കൊണ്ടുവരുന്ന വിദേശ ഫണ്ട് കണക്കില്ലേ , ആകൗണ്ടബിലിറ്റി ഇല്ലേ ? അങ്ങനെയുള്ള ഒരു ഫണ്ടുകളും തടസപ്പെടില്ല എന്ന് കേന്ദ്ര ആഭ്യന്ദ്രമന്ത്രി അമിത് ഷായും , കേന്ദ്രമന്ത്രി കിരണ്‍ റിജു’വും ആവർത്തിച്ചിട്ടും നിങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകം ആകുന്നത് പ്രത്യേക അജണ്ടയല്ലേ ?
എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ല . തീവ്രവാദം നടത്താൻ എത്തുന്ന വിദേശ ഫണ്ടുകൾ തടയാൻ മാത്രമാണ്, എന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധം എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും സഭാധികാരികൾ രാഷ്ട്രീയം കളിക്കുന്നത് സംശയകരമാണ് .
കേരളത്തിൽ സഭയും , സഭ സ്ഥാപനങ്ങളും , ആതുരാലയങ്ങളും കെട്ടിപ്പൊക്കിയത് , വിശ്വാസികളുടെ നേർച്ചപ്പണം കൊണ്ടും , ഏറ്റവും ദരിദ്രമായ പിടിയരി ശേഖരണവും തീരുവ തൈലം വാറ്റിയും , എല്ലുമുറിയെ പണിയെടുത്തുമാണ് .ഇന്നും പാലികളും സ്ഥാപനങ്ങളും പണിയുന്നത് അച്ചാറുണ്ടാക്കിയും പുതപ്പ് വാങ്ങി വിറ്റും , കപ്പക്കൃഷിയും , ചിട്ടി, നടത്തിയുമൊക്കയാണ് .
നിങ്ങൾ വടികൊടുത്ത് ‘വൃത്തികെട്ട രാഷ്ട്രീയം കളിച്ചപ്പോൾ ‘നിങ്ങളുടെ രാഷ്ട്രീയ പ്രതിഷേധം മുഖവിലക്കെടുക്കാതെ കേന്ദ്രസർക്കാർ ഇപ്പോൾ മുന്നോട്ടു പോവുകയാണ് . FCRA നിയമഭേദഗതി ബില്ലില്‍ ഇനി സഭകളുമായി ചർച്ചയില്ലെന്ന് ” അവർ ഉറപ്പിച്ച് പറയുന്നു. പണ്ട് ” കെ കരുണാകരനെ വേട്ടയാടിയപ്പോൾ അരമനകൾ തോറും പോലീസ് കയറി ഇറങ്ങാതിയത് മറക്കരുത് !..
ബൈബിളിൽ പറയുന്ന ഉപമപോലെ ”വിവേകമതികളായിരുന്ന കന്യകകൾ വിളക്കുകൾക്കൊപ്പം എണ്ണയും എടുത്തു. മണവാളൻ വരുന്നു എന്ന മുന്നറിയിപ്പുണ്ടായപ്പോൾ തങ്ങളുടെ വിളക്കുകളിൽ എണ്ണയില്ലെന്ന് ഭോഷകളായ കന്യകമാർ മനസ്സിലാക്കുന്നു. വിവേകശൂന്യകളായ കന്യകകൾ എണ്ണവാങ്ങാൻ പോകുന്നസമയത്ത് മണവാളൻ ആഗതനാകുന്നു. വിവേകമതികൾ മണവാളനുമൊത്ത് വിവാഹവിരുന്നിന് ശാലയിൽ പ്രവേശിക്കുകയും ശാലയുടെ വാതിൽ അടയ്ക്കുകയും ചെയ്യുന്നു. വളരെ വൈകിയെത്തിയ കന്യകമാർക്ക് ശാലയിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു.
ജ്ഞാനികളും വിവേകമുള്ളവരും ആയിരിക്കുക എന്നതിനർത്ഥം കർമ്മോത്സുകതയോടെ , വിവേകത്തോടെ കാര്യങ്ങൾ നിറവേറ്റുക എന്നതാണ്. രാഷ്ട്രീയക്കാരുടെ ചട്ടുകമാകാൻ സഭാധികാരികൾ നിലകൊള്ളരുത് എൻഎസ്എസും , SNDP യും , മുസ്ലിം സമുദായവും അവരുടെ സമുദായത്തിനുവേണ്ടി അവകാശങ്ങൾ വിവേകത്തോടെ നേടിയെടുക്കുകായാണ് ചെയ്യുന്നത് . അത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൽ നിന്നുപോലും . കോൺഗ്രസുകാർ പറയുന്നതുകേട്ടു വേഷം കെട്ടുന്ന ബിഷപ്പുമാർക്ക് ‘ ബൈബിൾ പറയുന്നപോലെ ” ഹാ നിങ്ങൾക്ക് ദുരിതം …താത്കാലികനേട്ടത്തിന്റെ ജഡികസുഖം നോക്കുന്നവർക്ക് ,… ഹാ ദുരിതം.









