കുട്ടികളുണ്ടാകാന്‍ ബാബ ചികിത്സിക്കുന്നത് ഇരുമ്പ് ദണ്ഡും കത്രികയുമപയോഗിച്ച്; രാജ്യത്തെ ഞെട്ടിച്ച വ്യാജ ഡോക്ടറുടെ ചികിത്സ; വീഡിയോ വൈറലാകുന്നു

സമസ്തിപൂര്‍: ലോകത്തിന് മുന്നില്‍ ഒരോ ദിവസവും നാണകെടുന്ന വാര്‍ത്തകളാണ് രാജ്യത്തുണ്ടാകുന്നത്. അന്ധവിശ്വാസങ്ങളുടെയും ആള്‍ ദൈവങ്ങളുടെയും നാട്ടില്‍ കേട്ടാല്‍ ഞെട്ടിപ്പോകുന്ന ക്രൂരതകളും അരങ്ങേറുന്നു. അത്തരത്തിലു സംഭവമാണ് ബീഹാറിലെ സമസ്തിപൂരില്‍ നിന്നുമുള്ളത്.

കുട്ടികളില്ലാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ഒരു വ്യാജ ഡോക്ടറുടെ ചികിത്സയുടെ ദശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളില്ലാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ഡോക്ടര്‍ ബാബയുടെ ഓപ്പറേഷന്‍ ഉപകരണങ്ങള്‍ തലമുടിവെട്ടുന്ന കത്രികയും ഇരുമ്പ് ദണ്ഡുമാണ്. ചികിത്സയാണെന്ന് പറഞ്ഞ് നടത്തുന്ന ക്രൂരകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഉത്തരേന്ത്യയുടെ ഉള്‍ഗ്രാമങ്ങള്‍ ഇപ്പോഴും അന്ധവിശ്വാസത്തിന്റെ നിഴലിലാണ്. ജീവനുതന്നെ ഭീഷണിയായ ഡോകടര്‍ ബാബയുടെ ചികിത്സാരീതിയെ കണ്ണടച്ച് ജനങ്ങള്‍ വിശ്വസിക്കുന്നു.

ഭഗത് എന്നയാളാണ് ചികിത്സ നടത്തുന്നത്. ദൈവികസിദ്ധികളുണ്ടെന്ന് പറഞ്ഞ് ബാബ എന്നാണ് നാട്ടുകാര്‍ ഭഗതിനെ വിളിക്കുന്നത്. ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത പാവപ്പെട്ട ജനങ്ങളാണ് ഭഗതിന്റെ ചികിത്സ തേടി എത്തുന്നത്. കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാനുള്ള ചികിത്സയെന്നു പറഞ്ഞാണ് ഭഗത് പാവപ്പെട്ടവരെ ആകര്‍ഷിക്കുന്നത്.

കുട്ടികളുണ്ടാകാനുള്ള ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ വയറ്റില്‍ കത്രികയും കത്തിയും കൊണ്ട് മുറിവേല്‍പ്പിക്കുന്നു. ജീവന്‍ തന്നെ അ്പകടത്തിലാകുന്ന വിധത്തിലാണ് ബാബ ചെയ്യുന്നത്, വേദനകൊണ്ട് പുളയുന്ന സ്ത്രീയുടെ ദൃശ്യം കാണുമ്പോഴേ ഞെട്ടലുണ്ടാക്കുന്നതാണ്. പൂജിച്ച ജലം എന്ന് പറഞ്ഞ് സ്ത്രീയുടെ മുഖത്ത് വെള്ളം കുടയുന്നു. പിന്നീട് മുറിവുണ്ടാക്കിയ വയറ്റില്‍ ശക്തമായി കൈകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളോ വേദനസംഹാരികളോ ഇല്ലാതെയാണ് ബാബയുടെ ചികിത്സ. കുഞ്ഞുണ്ടാകാന്‍ എന്നു പറഞ്ഞ് ആ സ്ത്രീ സഹിക്കുന്ന വേദന എത്രയോ ഭയാനകമാണ്.കുഞ്ഞുണ്ടാകണമെന്നു കരുതി എന്തുവേദനയും സഹിക്കാന്‍ തയ്യാറാവുകയാണ് ഇവിടുത്തെ സ്ത്രീകള്‍.

ദൃശ്യങ്ങളില്‍ മൂന്നു സ്ത്രീകളെ വരിവരിയായി കിടത്തിയിരിക്കുന്നു. അതില്‍ ഒരു സ്ത്രീയുടെ വയറില്‍ മുറിപ്പെടുത്തിയിരിക്കുന്നു. വേദനകൊണ്ട് അവര്‍ ബഹളം വയ്ക്കുന്നത് കേള്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ചികിത്സകഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഭാവിയില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ നൂറ് കണക്കിന് വ്യാജ ഡോക്ടര്‍മാരാണ് പാവങ്ങളുടെ മനുഷ്യ ജീവന്‍ അമ്മാനമാടുന്നത്.

 

കുട്ടികളുണ്ടാകാന്‍ ബാബ ചികിത്സിക്കുന്നത് ഇരുമ്പ് ദണ്ഡും കത്രിക…കുട്ടികളുണ്ടാകാന്‍ ബാബ ചികിത്സിക്കുന്നത് ഇരുമ്പ് ദണ്ഡും കത്രികയുമപയോഗിച്ച്;രാജ്യത്തെ ഞെട്ടിച്ച വ്യാജ ഡോക്ടറുടെ ചികിത്സ; വീഡിയോ കാണാം

Posted by Daily Indian Herald on Friday, 19 February 2016

Top