കൊച്ചി : ദുരന്തങ്ങൾ ആവർത്തിക്കുന്നു , അന്വോഷണങ്ങൾ നടക്കുന്നു .നിർദേശങ്ങളും നടപടികളും ഉണ്ടാകണമെന്ന് നിർദേശിക്കുന്നു .പക്ഷെ എല്ലാം പ്രഹസനമാകുന്നു .മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം നല്‍കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്ത് ലക്ഷവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നാല് ലക്ഷവും നല്‍കും; പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം നല്‍കും; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി കെ. രാജന്‍
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരാണ് അന്വേഷിക്കുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്ത് ലക്ഷം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നാല് ലക്ഷം എന്നിവ ചേര്‍ത്താണ് പതിനാല് ലക്ഷം നല്‍കുക. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം അടിയന്തിര സഹായവും നല്‍കും. ചികിത്സ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ എവിടെയാണെങ്കിലും സൗജന്യമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആറ് മാസത്തിൽ അധികം ചികിത്സ വേണ്ടിവന്നാൽ വേണ്ടിവരുന്ന ചികിത്സാ ചെലവ് സിഎംസിആർഎഫിൽ നിന്ന് അനുവദിക്കും. രക്ഷാപ്രവർത്തനത്തിന് ഭാഗമായി സ്വകാര്യ വ്യക്തികളുടെ വയലിന് നികത്തുകയോ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവ്വ സ്ഥിതിയിലാക്കി നല്‍കുമെന്നും മന്ത്രിമാരായ കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപകടത്തില്‍ കെട്ടിടങ്ങളുടെ നാശനഷ്ടം കണക്കാക്കി കളക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. എത്ര പേർ അപകടത്തിൽപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും വീട്ടിലെത്താത്തവരോ ബന്ധപ്പെടാൻ കഴിയാത്തവരോ ഉണ്ടെങ്കിൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. കേസോ മറ്റു കാര്യമോ ഉണ്ടാകുമോ എന്ന് ഭയന്ന് വിവരം പുറത്ത് പറയാൻ മടി കാണിക്കുന്നുണ്ട്. എത്രപേർ സംഭവത്തിൽ ഉൾപ്പെട്ടു എന്ന് അറിയുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാറിന് വേണ്ടി ഈ അഭ്യർത്ഥന നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചികിത്സയ്ക്കായി കേരളത്തിലെ വിവിധ മെഡിക്കൽ കോളേജിലെ വിവിധ സംഘത്തെ തൃശ്ശൂരിൽ എത്തിച്ചിട്ടെന്ന് മന്ത്രി വി എൻ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തിൽ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










