വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ആരാധന’.ആദ്യ കുര്‍ബാന സ്വീകരിക്കുന്ന എറിക്ക് തോമസിന് ആശംസകള്‍

ഡബ്ളിന്‍ :ഇന്ന് ശനിയാഴ്ച അയര്‍ലണ്ടിലെ ഡളിനില്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്ന എറിക്ക് തോമസ് സിബിക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസകള്‍ .ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ബ്ളാക്ക് റോക്കിലെ സെന്റ് .ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെച്ചാണ് എറിക്ക് തോമസിന്റെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ നടക്കുന്നത് .ഭക്തിനിര്‍ഭരമായാ കുദാശ കര്‍മത്തിനും വിശുദ്ധ കുര്‍ബാനക്കും ഡബ്ളിന്‍  രൂപതയിലെ  വൈദികര്‍ നേതൃത്വം നല്‍കും .കാരീസ്ഫോര്‍ട്ട് നാഷണല്‍ സ്കൂളില്‍ പഠിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 82 വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ആദ്യകുര്‍ബാന സ്വീകരിക്കുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് എറിക്ക്.
കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ വേദപാഠവും ആദ്യകുര്‍ബാനക്കുള്ള ഒരുക്കങ്ങളും പഠനവും ആദ്യകുര്‍ബാന സ്വീകരണത്തിന്റെ മറ്റെല്ലാ ചടങ്ങുകള്‍ക്കും ഒരുക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതും സ്കൂളിലെ ആദ്ധ്യാപകരാണ്.കുമ്പസാരം .ആദ്യകുര്‍ബാന ,കണ്‍ഫര്‍മേഷന്‍ (സ്ഥൈര്യലേപനം ) എന്നീ കുദാശകള്‍ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസകാലത്ത് സ്കൂളില്‍ നിന്നും തന്നെ ടീച്ചര്‍മാര്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ ഒരുക്കുന്നു .
ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷയാണു വിശുദ്ധ കുര്‍ബാന.വിശുദ്ധ കുര്‍ബാന അല്ലെങ്കില്‍ കുര്‍ബാന കദീശ എന്ന് സുറിയാനി ഭാഷയില്‍ ഉച്ചാരണം)സുറിയാനി ഭാഷയിലെ കുറ്ബാന , കാറെബ് (ആനയിക്കുക എന്നര്‍ത്ഥം) തന്നെ മലയാളത്തിലേക്കും ആദേശം ചെയ്യപ്പെട്ടു. അറബിയില്‍ കുറ്ബാന എന്നാല്‍ ‘ബലി എന്നാണര്‍ത്ഥം.എല്ലാ വിശ്വാസികള്‍ക്കുംവേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്നതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പരകര്‍മ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കര്‍മ്മങ്ങളുടെ പൂര്‍ത്തീകരണമായി വിശുദ്ധ കുര്‍ബാന നിലകൊള്ളുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ബലി, അല്ലെങ്കില്‍ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.erick-thomas-wishes

സീറോ മലബാര്‍, കല്‍ദായ എന്നീ സഭകള്‍ പൗരസ്ത്യ സുറിയാനി രീതി പിന്തുടരുമ്പോള്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ്, സിറിയന്‍ ഓര്‍ത്തഡോക്സ്, സീറോ മലങ്കര, മാര്‍ത്തോമ്മാ, മാരൊനൈറ്റ്, എന്നീ സഭകള്‍ പാശ്ചാത്യ സുറിയാനി രീതി പിന്തുടരുന്നു. സിറിയന്‍ പദമായ കുര്‍ബാന ഹീബ്രു പദമായ കുര്‍ബാനില്‍ നിന്ന് ഉദ്ഭവിച്ചതാണ്. കുര്‍ബാന എന്ന വാക്കിന്‍റെ അര്‍ത്ഥം അര്‍പ്പണം എന്നാണ്.പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ അനഫോറ, വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും, പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലേത് വിശുദ്ധ യാക്കോബിന്റെയും ആണു. ഈ രണ്ടു ആരാധനാ രീതികള്‍ക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാല്‍ത്തന്നെ ലോകത്തില്‍ ഉപയോഗത്തിലിരിക്കുന്ന ലിറ്റര്‍ജികളില്‍വച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റര്‍ജി ഇവയാണ്.wishes

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തോലിക്കാസഭയിലെ കൂദാശകളിലൊന്നാണ് സ്ഥൈര്യലേപനം. ഇതു മൂലം അര്‍ത്ഥമാക്കുന്നത് ജ്ഞാനവും ദൈവികശക്തിയും നല്‍കി ദൈവരാജ്യ സാക്ഷിയാകുവാന്‍ മനുഷ്യനെ ഒരുക്കുന്നു‍വെന്നതാണ്. മെത്രാന്‍മാരും പ്രത്യേകം അനുവാദം ലഭിച്ച വൈദികരുമാണ് ഈ കൂദാശ നല്‍കുന്നത്. കൂദാശ സ്വീകരിക്കുന്ന വ്യക്തിയില്‍ അക്ഷയവും ശാശ്വതവുമായ അഴിയാമുദ്ര പതിയുന്നതു മൂലം ഒരിക്കല്‍ മാത്രമേ ഈ കൂദാശ സ്വീകരിക്കുവാന്‍ പാടുള്ളു. കൂദാശ വീണ്ടും സ്വീകരിക്കുന്നത് വിശ്വാസപ്രകാരം, അറിഞ്ഞുകൊണ്ട്‌ ദൈവത്തിനും കൂദാശക്കും ആക്ഷേപവും അപമാനവും വരുത്തുന്നതു മൂലം ഗൗരവമായ പാപത്തില്‍ വീഴുന്നതിന് കാരണമായി ഭവിക്കുന്നു. ഇതിനു കാരണമെന്ന് വിശ്വസിക്കപ്പെടുന്നത് കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതമായ ഫലം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നൊ, പുറപ്പെടുവിച്ച ഫലം നശിക്കപ്പെട്ടെന്നോ കാണിക്കുന്നതിനാല്‍ ഇത് ഗൗരവകരമായ പാപമായി മാറുന്നു.

പരിശുദ്ധമായ ജീവിതം നയിക്കുന്നവര്‍ക്കും കൂദാശയെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവുള്ളവരുമാണ് ഈ കൂദാശ സ്വീകരിക്കുവാന്‍ യോഗ്യരായവര്‍. കൂദശാസ്വീകരണം വഴി അനശ്വരമായ ജ്ഞാനമുദ്രയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ദൈവവരപ്രസാദവും ദൈവരാജ്യപ്രഘോഷണത്തിന്‌ വേണ്ട ധൈര്യവും ലഭ്യമാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Top