ഇരപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കനായി മമ്മൂട്ടി; വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: ഇരുപതിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌ക്കന്റെ റോളില്‍ മമ്മൂട്ടിയെത്തുന്ന വൈറ് സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഹുമാ ഖുറൈശിയാണ് മമ്മൂട്ടിയുടെ നായിക. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. ലണ്ടന്‍ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്ററും.

കേരളാ കഫേയിലെ മൃത്യഞ്ജയം, പ്രണയകാലം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനായ ഉദയ് അനന്തന്‍ ആണ് സംവിധായകന്‍.പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹസംവിധായകനുമായിരുന്നു ഉദയ് അനന്തന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജ്യോതി ദേശ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലണ്ടനും ഒറ്റപ്പാലത്തുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്. രാഹുല്‍ രാജാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദ്.

ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍,പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡാഡി കൂള്‍,ബെസ്റ്റ് ആക്ടര്‍ എന്നിവയുടെ സംഭാഷണരചയിതാവായി ബിപിന്‍ ചന്ദ്രനാണ് സംഭാഷണരചന.

Top