രാഹുൽ സൈക്കോപാത്ത്, സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു;ജാമ്യം നിയമ വിരുദ്ധം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ മരവിപ്പിക്കണം.ആദ്യ ബലാത്സം​​ഗക്കേസിലെ പരാതിക്കാരി സുപ്രീംകോടതിയിൽ

ന്യുഡൽഹി :രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുൽ തന്നെ പലതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തെന്നും ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമ്മതം നൽകിയിട്ടില്ലെന്നും അതിജീവിത ഹർജിയിൽ പറയുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത്‌ നിയമവിരുദ്ധം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ​ഗർഭഛിദ്രത്തിന് സന്നദ്ധത ആയിരുന്നില്ല ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂർത്തി ആകാത്തവരുൾപ്പെടെ പത്തോളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് രാഹുലെന്നും ഹർജിയിൽ അതിജീവിത പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് അന്വേഷണത്തിന്റെ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിയ്ക്ക് എതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരരുദ്ധവുമാണെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു ഹൈക്കോടതി ഉപാധികളോടെ രാഹുലിന് മുൻകൂർജാമ്യം അനുവദിച്ചത്.

Top