മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; രണ്ടു പേർ കൊല്ലപ്പെട്ടു: ഇടിച്ചത് വിദേശ കപ്പൽ

സ്വന്തം ലേഖകൻ

കൊച്ചി: മത്സ്യബന്ധനത്തിനായി പോയ ഇതര സം്സ്ഥാന തൊഴിലാളികൾ അടങ്ങിയ ബോട്ടിൽ കപ്പലിടിച്ചു. പതിനാലു പേരുണ്ടായിരുന്ന ബോട്ട് അപകടത്തിൽപ്പെട്ട് രണ്ടു തൊഴിലാളികൾ മരിച്ചു. ഒരാളെ കടലിൽ കാണാതായിട്ടുണ്ട്. മൂന്ന് പേരെ കാണാതായതായും സംശയം . 14 പേരാണ് ബോട്ടിലുണ്ടായിരുന്നത് .
തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളിൽ 11 പേർ രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ഫോർട്ട്കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം. പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെയാണ് അപകടമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top