കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന വാഹന പ്രദര്‍ശന മേളയിലാണ് പറക്കും കാറിനെ അവതരിപ്പിച്ചത്. ഡച്ച് കമ്പനിയായ പാല്‍ വി ഇന്റര്‍നാഷണലാണ് നിര്‍മ്മാതാക്കള്‍. കമ്പനിയുടെ പേരായ പാല്‍ വി എന്നു തന്നെയാണ് കാറിന്റെയും പേര്.മണിക്കൂറില്‍ 400-500 കിലോമീറ്റര്‍ വേഗതയില്‍ റോഡിലൂടെയും ആകാശത്തും ചുറ്റിയടിക്കാനാകുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. രണ്ട് പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാനാകും വിധമാണ് പറക്കും കാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ടൈറ്റാനിയം, അലുമിനിയം, ഫൈബര്‍ എന്നിവ കൊണ്ടാണ്ചട്ടക്കൂട്. 680 കിലോഗ്രാം ഭാരമുള്ള ഹെലികാറിന് 30 മീറ്റര്‍ റണ്‍വേ മാത്രം മതി പറന്നുയരാന്‍. ആറ് വര്‍ഷത്തെ പരീക്ഷണമാണ് ഇതിന് പിന്നിലെന്ന് കമ്പനി പറയുന്നത്. സംഭവം കിടിലമാണെങ്കിലും പറക്കും കാറിന്റെ വില കേട്ടാല്‍ കണ്ണ് തള്ളും. ആറ് ലക്ഷം ഡോളര്‍, 39.06 കോടി. അടുത്ത വര്‍ഷത്തോടെ പറക്കും കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


