മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടി.എന്‍ ശേഷന്‍ അന്തരിച്ചു.

ചെന്നെ:മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു.86 വയസായിരുന്നു. ചെന്നൈയിലുള്ള വസതിയില്‍ വച്ചാണ് അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുനെല്ലൈ നാരായണ അയ്യര്‍ ശേഷന്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആയിരുന്നു ടി എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയക്കാരെ വിറപ്പിച്ച കാർക്കശ്യക്കാരനായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്നു ടി.എൻ ശേഷൻ  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും ശേഷൻ ആയിരുന്നു . വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് അടക്കം നിരവധി പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയ ക്രാന്തദർശിയായ ഉദ്യോഗസ്ഥന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം തന്നയാണ് .

തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായ ചില പരിഷ്‌ക്കാരങ്ങള്‍ ശ്രദ്ദേയമായിരുന്നു. 1953 ഇല്‍ പോലീസ് സര്‍വീസ് പരീക്ഷ എഴുതി പാസായ അദ്ദേഹം പിന്നീട് 1954 ഇല്‍ ഐ.എ.എസ് പാസായി. 1955 ഇല്‍ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നു.

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു അദ്ദേഹം.

മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്നു.

 

Top