സന്ദര്‍ശകര്‍ക്കെല്ലാം സൗജന്യ സിം കാര്‍ഡ് നല്‍കുന്ന പദ്ധതിയുമായി യുഎഇ; വിമാനത്താവളത്തില്‍ നിന്നാണ് സിം ലഭിക്കുക

യുഎഇയില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. വിമാനത്താവളങ്ങളില്‍ നിന്നാണ് സൗജന്യ സിം ലഭിക്കുക. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രമാണ് ഈ സൗകര്യം നിലവിലുള്ളത്.

അബുദാബിയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസം മുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച് സൗകര്യം നടപ്പാക്കിത്തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാര സമയം, അഞ്ച് സൗജന്യ എസ്എംഎസ് എന്നിവയടങ്ങുന്ന സിംകാര്‍ഡ് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍നിന്നായിരിക്കും ലഭിക്കുന്നത്. രാജ്യത്ത് എവിടെവെച്ചും ഈ സിംകാര്‍ഡ് ഉടമയ്ക്ക് റീച്ചാര്‍ജ് ചെയ്യാം. സന്ദര്‍ശകന്‍ രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാര്‍ഡിന്റെ പ്രവര്‍ത്തനം.

ലോകത്താദ്യമായി സന്ദര്‍ശകര്‍ക്ക് സൗജന്യമായി സിംകാര്‍ഡ് നല്‍കിയത് ദുബായ് വിമാനത്താവളത്തിലായിരുന്നു.

Top