ഗാന്ധിഭവന്‍ 15-ാം വാര്‍ഷികത്തില്‍ 15 ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു.

ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനം പത്തനാപുരം ഗാന്ധിഭവന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ നടത്താവുന്ന പതിനഞ്ച് പദ്ധതികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. ആദ്യപദ്ധതിക്ക് ഒക്ടോബറില്‍ കൊല്ലം ജില്ലയില്‍ തുടക്കം കുറിക്കും.

കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സംഘടനകളെയും നിസ്വാര്‍ത്ഥമതികളായ സേവനപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി പാലിയേറ്റീവ് മഹാസംഗമം. ഈ മേഖലയിലെ വിദഗ്ധരെയും വൈദ്യശാസ്ത്ര മേഖലയിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് ഈ രംഗത്തെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മാതാപിതാക്കളെപ്പോലും പാഴ് വസ്തുക്കള്‍ പോലെ വലിച്ചെറിയപ്പെടുന്നതിനെതിരെ പ്രതികരണവുമായി ‘അമ്മ അറിയാന്‍ പദ്ധതി നവംബറില്‍ തിരുവനന്തപുരത്ത് ആരംഭിച്ച് കേരളമാകെ നടപ്പാക്കല്‍. വിദ്യാര്‍ത്ഥി യുവജന വയോജന അദ്ധ്യാപക സംഘടനകളടക്കം സാമൂഹ്യപ്രസ്ഥാന നേതൃത്വസംഗമം വിദ്യാലയങ്ങളിലും കലാലയങ്ങളിലും കലാസാഹിത്യ പരിപാടികളോടെ ഈ പദ്ധതി നടപ്പാക്കും.

നമ്മുടെ സമൂഹത്തില്‍ മനോബലം കുറയുന്ന ഒരവസ്ഥ ഇന്ന് വ്യാപകമായി കാണുന്നു. ഇത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ടോ? എന്ന് ചിന്തിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അതിവിപുലമായ മാനസികാരോഗ്യ സെമിനാര്‍ ഡിസംബറില്‍ നടത്തും.
കേരളത്തിലെ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുടെയും സംഗമം തൃശൂരില്‍ 2020 ജനുവരിയില്‍ നടത്തും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും വ്യാപകവുമാക്കാനുള്ളതാണീ പദ്ധതി.

ഫെബ്രുവരിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ പ്രകൃതിസംരക്ഷണം, ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, മൂല്യാധിഷ്ഠിത ഗുരുകുല വിദ്യാഭ്യാസം, ജീവകാരുണ്യ അക്കാഡമി അടക്കമുള്ള മാനവസാംസ്‌ക്കാരിക കേന്ദ്രം.

മാര്‍ച്ചില്‍ പത്തനംതിട്ട ജില്ലയില്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും, പ്രവാസവാസം കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികള്‍ക്കുമായി അതിമനോഹരമായ കേരളത്തനിമയാര്‍ന്ന സ്‌നേഹഗ്രാമം.

കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് കേരളസംസ്‌കാരവും വികസനവും മനുഷ്യസ്‌നേഹവും ചര്‍ച്ചചെയ്യപ്പെടുന്ന സംസ്ഥാനതല മാധ്യമ സിംപോസിയം ഏപ്രിലില്‍ കൊച്ചിയില്‍.

കോഴിക്കോട് ജില്ലയില്‍ മേയ് മാസത്തില്‍ സ്‌നേഹസത്രത്തിന് തുടക്കം. ആരോരും സംരക്ഷിക്കാനില്ലാത്ത അംഗപരിമിതര്‍ക്ക് പഠനം, തൊഴില്‍ പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സംരക്ഷണം നല്‍കുന്ന പദ്ധതി.

ജൂണില്‍ ആലപ്പുഴ ജില്ലയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ നല്‍കുന്ന സാംസ്‌കാരികനിലയവും അഭയകേന്ദ്രവും,
ജൂലൈയില്‍ ആലപ്പുഴ ജില്ലയില്‍ത്തന്നെ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങള്‍ക്കായി സ്‌നേഹമരച്ചില്ല.

ആഗസ്റ്റില്‍ തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രംഡോ. എ.പി.ജെ. അബ്ദുള്‍ കലാം വൊക്കേഷണല്‍ അക്കാഡമി.

സെപ്തംബറില്‍ തിരുവനന്തപുരം സിറ്റിയില്‍ ഏറ്റവും തിരക്കേറിയ നഗരഭാഗത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഓവര്‍ ബ്രിഡ്ജ്. സാങ്കേതികവിദഗ്ധരുടെ പങ്കാളിത്തത്തോടെയുള്ള ഓവര്‍ ബ്രിഡ്ജ്. എപ്പോള്‍ വേണമെങ്കിലും ഇളക്കിമാറ്റാവുന്നതും മികവുറ്റതുമായിരിക്കും.

ഒക്ടോബറില്‍ സാംസ്‌കാരികനഗരമായ തൃശൂരില്‍ സംസ്ഥാനതല ജീവകാരുണ്യ കലോത്സവം.
ഇഷ്ടമാകുന്ന 10 കടുംബങ്ങള്‍ ചേര്‍ന്ന് സ്വയം രൂപപ്പെടുകയും ഗാന്ധിഭവന്റെ ഫാമിലി ക്ലബ്ബ് അംഗത്വം സ്വീകരിക്കുകയും ചെയ്യുന്ന ഫാമിലി ക്ലബ്ബുകളുടെ സംസ്ഥാന സംഗമം നവംബറില്‍ കോട്ടയത്ത് സംഘടിപ്പിക്കും. ജാതി മതം നോക്കാതെ, വിദ്യാഭ്യാസവും സാമ്പത്തികവും, കക്ഷിഭേദങ്ങളും നോക്കാതെയും എന്നാല്‍ നിലവിലുളള വിശ്വാസങ്ങള്‍ക്ക് കോട്ടം വരാതെയും ഒത്തുചേരുന്നതാണ് ഫാമിലി ക്ലബ്ബ് പരസ്പര സ്‌നേഹം, സഹായസഹകരണങ്ങള്‍, കുടുംബം മുഴുവന്‍ നന്മയും സന്തോഷവും നിറഞ്ഞതാക്കുകയെന്നതാണ് ഗാന്ധിഭവന്‍ ഫാമിലി ക്ലബ്ബ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഡിസംബറില്‍ സമൂഹത്തില്‍ വളരുന്ന എല്ലാ തിന്മകളെയും പ്രതിരോധിക്കാന്‍ സഹായകമാകുന്ന ചലച്ചിത്രം. കേരളത്തിലെ മുഴുവന്‍ കലാകാരന്മാരെയും എഴുത്തുകാരെയും സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മയോടെ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ, സമൂഹത്തിന്റെ മുഴുവന്‍ തലങ്ങളിലും പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.

പദ്ധതികളുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചത് മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ. വരദരാജന്‍, ഡോ. ഷാഹിദാ കമാല്‍, ഡോ. ജി. ഹരികുമാര്‍, അഡ്വ. രാഖി രവികുമാര്‍, എം. നന്ദകുമാര്‍, കെ. ധര്‍മ്മരാജന്‍, ഡോ. നടയ്ക്കല്‍ ശശി, എസ്. സുവര്‍ണ്ണകുമാര്‍, എസ്. ഹരിപ്രസാദ്, കെ. യശോധരന്‍, ഷാജി മാധവന്‍, പി. രാമഭദ്രന്‍ , ടി.എസ്. ചന്ദ്രപ്രസാദ് എന്നിവരാണ്.
ചടങ്ങില്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഹാഫിസ് പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, ഫാ. തോമസ് കുര്യന്‍, ഡോ. പുനലൂര്‍ സോമരാജന്‍, പി.എസ്. അമല്‍രാജ്, കലാപ്രേമി ബഷീര്‍ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Top