ന്യൂഡല്‍ഹി :കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി.രാഹുൽ ഗാന്ധി മാറിയപ്പോൾ അധികാരം സോണിയ ഗാന്ധിയിലേക്ക് വെച്ചുമാറി .മുൻപ് സോണിയായിൽ നിന്നും അധികാരം രാഹുലിലേക്കും മാറിയിരുന്നു .കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തതിനു പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി. സോണിയയെ തിരഞ്ഞെടുത്തതിലൂടെ രാഹുല്‍ ഗാന്ധി വന്‍ പരാജയമാണെന്ന് തെളിഞ്ഞെന്നും,കോണ്‍ഗ്രസില്‍ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളിയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.കോണ്‍ഗ്രസിന്റെ രക്ഷകയായുള്ള സോണിയയുടെ കടന്നുവരവ് തെളിയിക്കുന്നത് രാഹുല്‍ ഗാന്ധി വന്‍ പാരജയമായിരുന്നു എന്നതാണന്നും അദ്ദേഹം വ്യക്തമാക്കി.
സാധരാണയായി കോണ്‍ഗ്രസില്‍ അടുത്ത തലമുറയിലേക്കാണ് അധികാര കൈമാറ്റം നടക്കുന്നത്. എന്നാല്‍ അധികാരം രാഹുല്‍ ഗാന്ധിയില്‍ നിന്നും വീണ്ടും സോണിയ ഗാന്ധിയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഇതിലൂടെ പാര്‍ട്ടി കരുതിയതിനേക്കാള്‍ വലിയ പരാജയമാണ് രാഹുല്‍ ഗാന്ധിയെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു
കോണ്‍ഗ്രസ്സില്‍ നിന്നും വ്യത്യസ്തമാണ് ബിജെപി. ബിജെപിയ്ക്ക് പാര്‍ട്ടിയാണ് കുടുംബം. എന്നാല്‍ കോണ്‍ഗ്രസ്സിന് കുടുംബമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് കമ്മിറ്റി സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം നേതാവില്ലാതെ മുന്നോട്ട് പോയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് രണ്ടര മാസത്തിനുശേഷമാണ് ഇടക്കല അധ്യക്ഷയെ ലഭിച്ചത്.