കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കോടതി പരിസരത്ത് വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് എഴുപത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതി

പാട്‌ന: കുപ്രസിദ്ധ ഗുണ്ടാത്തലവനെ കോടതി പരിസരത്ത് വച്ച് വെടിവച്ചു കൊന്നു. ബീഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. മജ്‌ഹോളിയ ഗ്രാമമുഖ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണയ്ക്കായി എത്തിച്ചപ്പോഴാണ് ബബ്‌ലു ദുബേയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

നേപ്പാള്‍ വ്യവസായിയായ സുരേഷ് ഖേദിയയെ തട്ടിക്കൊണ്ട് പോയത് ഉള്‍പ്പെടെ 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദുബേ. ഇയാളുടെ ശത്രു സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ചു വെടിയേറ്റ ദുബേ സംഭവസ്ഥലത്ത് തന്നെ മരിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top