പുതുച്ചേരി: മദ്യപിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിനിടയിലാണ് പുതുച്ചേരിയിലെ പ്ലസ്ടുവില്‍ നിന്നു ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വരുന്നത്. സര്‍ക്കര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മദ്യപച്ചതിന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞുവിട്ടിരിക്കുകയാണ്. ക്ലാസ് മുറിയില്‍ വച്ച് കോളയില്‍ മദ്യം കലര്‍ത്തി കുടിക്കുകയാണ് കുട്ടി ചെയ്തത്.
ക്ലാസിലിരുന്ന മദ്യപിച്ച നാല് കുട്ടികളുടെ മാതാ പിതാക്കളെ സ്കൂള്‍ അധികൃതര്‍ വിളിച്ചു വരുത്തി. ക്ലാസ്സ് റൂമില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വിചിത്രമായി പെരുമാറിയത് അധ്യാപികയാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് അധ്യാപിക കുട്ടിയോടും സഹപാഠികളോടും കാര്യം തിരക്കിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല.
തുടര്‍ന്ന് അധ്യാപിക പെണ്‍കുട്ടിയുടെ ബാഗ് പരിശോധിക്കുകയും ബാഗില്‍ നിന്നും മദ്യം മിക്സ് ചെയ്ത സോഫ്റ്റ് ഡ്രിങ്ക് കണ്ടെത്തുകയും ചെയ്തു. ക്ലാസിലെ മൂന്ന് സുഹൃത്തുക്കള്‍ക്കും കുട്ടി മദ്യം കലര്‍ന്ന കോള നല്‍കിയെന്ന് അന്വേഷണത്തില്‍ മനസിലായെന്ന് അധ്യാപിക പറഞ്ഞു. എന്നാല്‍ മദ്യം കലര്‍ന്നിട്ടുണ്ടെന്ന് അറിയാതെയാണ് മറ്റ് കുട്ടികള്‍ ഇത് കുടിച്ചതെന്നും അധ്യാപിക പറഞ്ഞു.
അധ്യാപിക സംഭവം പ്രിന്‍സിപ്പാളിനെ അറിയിക്കുകയും നാല് കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ച് വരുത്തുകയും ആയിരുന്നു. ക്ലാസില്‍ മദ്യം കൊണ്ടുവന്ന കുട്ടിയെ അപ്പോള്‍ത്തന്നെ ടി സി നല്കി അയച്ചു. മറ്റ് മൂന്ന് കുട്ടികള്‍ക്ക് താക്കീത് നല്കി വിട്ടയച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.