ബാലുശേരിയില്‍ ജനിച്ച ആടിന് മനുഷ്യ മുഖം;ആടിന് കുപ്പിയിലാക്കി പാല് കൊടുക്കുന്നു; ആടിനെ കാണാന്‍ ജനത്തിരക്ക്

ബാലുശേരി: ബാലുശേരി പൂത്തൂര്‍വട്ടത്ത് ആട് പ്രസവിച്ചതു മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ. കേളോത്ത് കണ്ടി സുരേഷിന്റെ ആടാണ് വിചിത്ര കുഞ്ഞിനെ പ്രസവിച്ചത്. വിചിത്ര മുഖമുള്ള ആട്ടിന്‍കുട്ടിയെക്കാണാന്‍ ജനത്തിരക്കാണ്.

ഗ്രാമപഞ്ചായത്തില്‍ ലഭിച്ച ആടാണു ശനിയാഴ്ച രാത്രി പ്രസവിച്ചത്. ആകെ രണ്ടു കുഞ്ഞുങ്ങളാണുള്ളത്. രണ്ടാമത്തെ കുഞ്ഞിനു വൈകല്യമൊന്നുമില്ല. കുഞ്ഞിനു സാധാരണ ആട്ടിന്‍കുട്ടികളെപോലെ മുലപ്പാല്‍കുടിക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പാല്‍ കറന്നെടുത്തു കുപ്പിയിലാക്കി കൊടുക്കുന്നുണ്ട്. ജനിതക തകരാറുകൊണ്ടാണ് ഇത്തരം ആട്ടിന്‍കുട്ടി ജനിച്ചതെന്നു വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.

Top