അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തു !ആള്‍ദൈവം അറസ്റ്റില്‍

ഡൽഹി:ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത കേസിലാണ് അഷു മഹാരാജിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഡല്‍ഹി സ്വദേശിനിയായ സ്ത്രീയുടെ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. 2008 മുതല്‍ 2013 വരെ ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച് അഷു മഹാരാജും സുഹൃത്തുക്കളും മകനും നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെയും അഷു മഹാരാജ് പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. അഷു മഹാരാജിന്‍റെ മകന്‍ സമര്‍ഖാനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായതോടെയാണ് ആസിഫ് ഖാന്‍ എന്ന പേര് മാറ്റി അഷു മഹാരാജായത്.

Top