എല്ലാം തന്‍റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും സന്ദീപ് നായർ !സ്വർണ്ണക്കടത്ത് കേസിൽ റമീസ് റിമാന്‍ഡില്‍!

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർക്ക് ലക്ഷങ്ങളുടെ കടം ഉണ്ടെന്നു ‘അമ്മ ഉഷ . തനിക്ക് ലക്ഷങ്ങളുടെ കട ബാധ്യതയുണ്ടെന്നും, ഈ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമ്മ ഉഷയെ ഫോണിൽ വിളിച്ചും എന്നും വെളിപ്പെടുത്തൽ .ശനിയാഴ്ച ഉച്ചയ്ക്ക് മുൻപാണ് വിളിച്ചത്.എൻഐഎയുടെ പിടിയിലാകും മുൻപ് ആണ് സന്ദീപ് അമ്മയെ ഫോണിൽ ബന്ധപ്പെട്ടിരുന്നത് .

കട ബാധ്യതയുടെ കണക്ക് അമ്മയെ അറിയിച്ചു. വിശ്വാസ്യതയ്ക്ക് വേണ്ടി പാൻകാർഡ് നമ്പറും നൽകി. സ്വർണക്കടത്തിലൂടെ താൻ പണം സമ്പാദിച്ചെന്നത് വ്യാജപ്രചാരണമാണെന്നും, ലക്ഷങ്ങളുടെ കടമാണ് തനിക്കുള്ളതെന്നും മാധ്യമങ്ങളെ അറിയിക്കാൻ അമ്മയോട് പറഞ്ഞു. സന്ദീപ് ഭാര്യയുടെ പേരിലും ലോൺ എടുത്തിട്ടുണ്ട്. എല്ലാം തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും സന്ദീപ് അമ്മയോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വപ്ന പാവമാണെന്നും തനിക്ക് സഹായങ്ങൾ ചെയ്തത് സ്വപ്നയാണെന്നും മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞിരുന്നതായി ന്യൂസ്18നോട് സംസാരിക്കവെ അമ്മ പറഞ്ഞു. സന്ദീപ് ഭാര്യ സൗമ്യയോടും ഫോണിൽ സംസാരിച്ചിരുന്നു. ഫോൺ വിളിച്ചതിന് പിന്നാലെ സന്ദീപിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും സ്വർണം കടത്താൻ ഉപയോഗിച്ച നിരവധി സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.
ഇതിന് ശേഷമാണ് ബാംഗ്ലൂരിൽ സ്വപ്നയും സന്ദീപും പിടിയിലാകുന്നത്.

അതേസമയം നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്ത്‌ കേസിൽ കസ്‌റ്റഡിയിൽ എടുത്ത റമീസിനെ എൻഐഎ കോടതി റിമാൻഡ്‌ ചെയ്‌തു. 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌ത റമീസിനെ ആലുവ സബ്‌ ജയിലിലേക്ക്‌ മാറ്റും. പെരിന്തൽമണ്ണ വെട്ടത്തൂർകവല കണ്ണംതൊടി തെക്കേകളത്തിൽ റമീസ്‌ ആണ്‌ സ്വർണ്ണക്കടത്ത്‌ ശൃംഖലയിലെ മുഖ്യകണ്ണിയെന്ന്‌ പറയുന്നു. വിമാനത്താവളങ്ങളിലൂടെ എത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ്‌ ഇയാൾ.

തിരുവനന്തപുരം വിമാനത്താവളംവഴി 2014ൽ സ്വർണം കടത്തിയ കേസിലെ പ്രതിയുമാണ്‌ റമീസ്‌. ഈ കേസിൽ എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട് (സാമ്പത്തിക കുറ്റകൃത്യം) കോടതിയിൽ വിചാരണ നേരിടുകയാണ്‌. 2015ൽ‌ കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോവഴി അഞ്ചു‌കോടി വിലവരുന്ന പതിനേഴര കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിനും പിടിയിലായി‌. എന്നാൽ രാഷ്‌ട്രീയ സമ്മർദത്തെ തുടർന്ന്‌ രക്ഷപ്പെട്ടു. തോക്ക്‌ കടത്തിയ കേസിലും മാൻ വേട്ട കേസിലും പ്രതിയാണ്‌.

Top