കേന്ദ്രസർക്കാർ പിന്നോട്ട് !..ജിഎസ്ടി നികുതി കുറയ്ക്കും..വരുമാന നഷ്ടം പരിഹരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യുഡൽഹി :ജിഎസ്ടി നിരക്കുകള്‍ കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാന നഷ്ടം പരിഹരിച്ച ശേഷമായിരിക്കും ജിഎസ്ടി നിരക്ക് കുറക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യക്തമായി പ്ലാനിങ്ങോടെയല്ല ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയതെന്ന് വിവിധ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന നികുതി നിരക്കുകള്‍മൂലം ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.അതിനിടെ ജിഎസ്ടി നെറ്റ്വര്‍ക്കിലെ പ്രശ്‌നങ്ങള്‍മൂലം നികുതിയടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനെതുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെറ്റ്‌വര്‍ക്കിലെ പ്രശ്നങ്ങള്‍ മൂലം ഒട്ടേറെ വ്യാപാരികള്‍ക്ക് ജൂലൈ മാസത്തെ റിട്ടേണ്‍ പോലും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. താമസം നേരിടുമ്പോള്‍ വ്യാപാരികള്‍ പിഴ നല്‍കുകയും വേണം.

ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയത്. അതിനിടെ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. മാസം തോറും നികുതി അടക്കുക, എന്നാല്‍ റിട്ടേണ്‍ ത്രൈമാസത്തില്‍ നല്‍കുക എന്ന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.അതേസമയം ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ വീണ്ടും രംഗത്ത് വന്നു .കൂടുതൽ പേര് രംഗത്തെത്തിയാൽ പിളർപ്പ് ഉറപ്പാക്കും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി വണ്‍ മാന്‍ ഷോ ആയി മാറുകയാണെന്നും ഇത് തന്നെ വേദനിപ്പുക്കുന്നുണ്ടെന്നും സിന്‍ഹ പറഞ്ഞു.അരുണ്‍ ജെയ്റ്റ്‌ലി യശ്വന്ത് സിന്‍ഹയോട് പ്രതികരിച്ചത് വളരെ മോശം രീതിയിലാണ്. ഇതിനെ എല്ലാവരും അപലപിക്കുകയും ചെയ്‌തെന്നും സിന്‍ഹ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.പാര്‍ട്ടി വണ്‍മാന്‍ ഷോ ആണെന്നും രണ്ട് പേരുടെ സൈന്യമാണെന്നും വിലയിരുത്തപ്പെടുന്നത് വേദനിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമാണ് വേണ്ടത്. എല്ലാവരുടെയും അഭിപ്രായം മാനിക്കണം. ഭിന്നാഭിപ്രായം അംഗീകരിച്ചില്ലെങ്കിലും ബഹുമാനിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കണം. ഗുജറാത്ത് ഉള്‍പെടെയുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്തുവന്നിരിക്കെ ആശങ്കയുണ്ട്. തന്റെയും യശ്വന്ത് സിന്‍ഹയുടെയും നീക്കം പാര്‍ട്ടിയെ സഹായിക്കാനാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തുണച്ചെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ മോഡി ഒരു തവണയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദ്യങ്ങള്‍ നേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായപ്രകടനം ബിജെപി നേതൃത്വം അവജ്ഞയോടെ തള്ളുകയാണുണ്ടായത്. തനിക്കെതിരെ വിമര്‍ശനമുന്നയിച്ച യശ്വന്ത് സിന്‍ഹയെ അരുണ്‍ ജെയ്റ്റ്‌ലി ‘ഭാഗ്യാന്വേഷി’ എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.

Top