കോട്ടയത്തെ ഗുണ്ടാ വ്യവസായി; വിശദീകരണവുമായി വെള്ളാപ്പള്ളി ബ്രദേഴ്‌സ്

കോട്ടയം: കോട്ടയം നഗരത്തില്‍ കയ്യില്‍ മുളകുപൊടി സ്‌പ്രേയുമായി റെഞ്ച് റോവര്‍ കാറില്‍ കറങ്ങി നടക്കുന്ന ഗുണ്ടാ വ്യവസായിയെപ്പറ്റിയുള്ള വാര്‍ത്തയ്ക്കു വിശദീകരണവുമായി വെള്ളാപ്പള്ളി ബ്രദേഴ്‌സ്.
വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നുമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെ വിശദീകരണം. പാറമ്പുഴയില്‍ മുളകുപൊടി സ്േ്രപ ഉപയോഗിച്ചു ജെസിബി ഡ്രൈവറെ ആക്രമിച്ച സംഭവം പുറത്തു വന്നതോടെയാണ് വെള്ളാപ്പള്ളി സഹോദരന്‍മാരില്‍ ഒരാളുടെ ഗുണ്ടായിസം പുറത്തായത്.
എന്നാല്‍, വര്‍ഷങ്ങളായി കോട്ടയത്തും പുറത്തും വ്യവസായ സ്ഥാപനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്ന തങ്ങള്‍ക്കെതിരായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ഇപ്പോള്‍ വെള്ളാപ്പള്ളി പ്രസ്താവന ഇറക്കിയിരിക്കുന്നത്. കമ്പനിയുടെ റെപ്യൂട്ടേഷനെ മോശകരമായി ബാധിക്കുന്ന വാര്‍ത്തായാണെന്നും ഇവര്‍ പ്രസ്താവനയില്‍ അറിയിച്ചു. കോട്ടയത്ത് ഇത്തരത്തില്‍ ആരോ പ്രതിയായ കേസില്‍ തങ്ങളുടെ പേര് തെറ്റായി വലിച്ചിഴക്കുകയാണെന്നാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്.

Top