യു.എ.ഇയില്‍ നിന്നും മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

യു.എ.ഇയിലെ അല്‍-ഐനില്‍ പൂക്കട നടത്തിവരികയായിരുന്ന മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ജൂണ്‍ ഒന്ന് മുതലാണ് മലപ്പുറം സ്വദേശിയായ തോട്ടത്തില്‍ ഹുസൈന്‍ (30) നെ കാണാതായത്.ദുബായിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഹുസൈന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം, ജൂണ്‍ 1 ന് രാത്രി ഹുസൈന്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയതായും അതിനുശേഷം യാതൊരു വിവരവുമില്ലെന്നു ഹുസൈന്റെ ബിസിനസ് പങ്കാളി ഹമീദ് പറഞ്ഞു.

ഹുസൈന്റെ കേരളത്തിലുള്ള ബന്ധുക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കള്‍ വഴിയും തെരച്ചില്‍ നടത്തുന്നുണ്ട്.ഹുസൈന് സാമ്പത്തിക ബാധ്യത ഒന്നും ഉണ്ടായിരുന്നില്ലെന്നും ഹമീദ് പറഞ്ഞു. ഡല്‍ഹി ട്രിപ്പിന്റെ കാര്യം ഹുസൈന്‍ നേരത്തെ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിന് ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ ഒന്നുമില്ലെന്നും ഹമീദ് പറയുന്നു.മലപ്പുറം ജില്ലയില്‍ നിന്നുള്ള ഹുസൈന്‍ കഴിഞ്ഞ 10 വര്‍ഷമായി യു.എ.ഇയിലുണ്ട്. ഒരു വര്‍ഷം മുന്‍പായിരുന്നു ഹുസൈന്റെ വിവാഹം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top