ഹനുമാന്റെ മുഖവുമായി ശിശു പിറന്നു; കുഞ്ഞിനെ കാണാന്‍ ഭക്തജന പ്രവാഹം; നവജാത ശിശു ജനിച്ച ഉടനെ മരിച്ചു

ഗൊരക്പൂര്‍: ഹനുമാന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി പിറന്ന കുഞ്ഞിനെ കാണാനെത്തുന്നത് ആയിരങ്ങള്‍. പിറന്ന ഉടനെ കുഞ്ഞ് മരിച്ചെങ്കിലും മുഖസാമ്യമെന്ന് വാര്‍ത്ത കാട്ടുതീ പോലെ പരക്കുകയായിരുന്നു. കേട്ടറിഞ്ഞ് ആയിരങ്ങളാണ് എത്തിയത്. നവജാത ശിശുവിന്റെ അനുഗ്രഹം തേടിയാണ് ഹനുമാന്‍ ഭക്തരായ ഗ്രാമീണര്‍ എത്തുന്നത്.

ബുധനാഴ്ച ഗഞ്ചാ എന്ന് പേരുള്ള സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പിറന്ന ഉടന്‍ തന്നെ മരിച്ചെങ്കിലും കുഞ്ഞിനെ കാണാന്‍ വീട്ടിലേക്ക് ആള്‍ക്കാരുടെ തിരക്കാണ്.
കുഞ്ഞ് ഹനുമാന്റെ പുനര്‍ജ്ജന്മമാണെന്ന പ്രചരണമാണ് ഗ്രാമത്തിലേക്ക് ആള്‍ക്കാരെ എത്തിക്കുന്നത്. കാഴ്ച വസ്തുക്കളുമായി എത്തുന്ന ആള്‍ക്കാര്‍ കുഞ്ഞിന്റെ മൃത ശരീരത്തിന് സമീപം അത് വെച്ച ശേഷം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചാണ് മടങ്ങുന്നത്. ജനത്തിരക്ക് മൂലം കുഞ്ഞിന്റെ ശേഷക്രിയ പോലും ചെയ്യാന്‍ അനുവദിച്ചില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top