ബോളിവുഡ് നടന്‍ ജോണി ബവേജയുടെ വീഡിയോ ക്ലിപ്പ് പുറത്തായി

ബോളിവുഡില്‍ സെലിബ്രിറ്റികളുടെ മൊബൈല്‍ ക്ലിപ്പുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പപ്പരാസികള്‍.. ഷാഹിദ് കപൂറിന്റെയും കരീന കപൂറിന്റെയും ലിപ് ലോക്ക്, അഷ്മിത് പട്ടേല്‍, റിയ സെന്‍ എന്നിവരുടെ സ്വകാര്യവീഡിയോ ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് നടന്റേയും എംഎംഎസ് ക്ലിപ്പ് വാട്‌സാപ്പില്‍ പ്രചരിക്കുകയാണ്.

ബോളിവുഡ് നടന്‍ ഹര്‍മന്‍ ബവേജയുടെ ബന്ധുവും പുതുമുഖവുമായ ജോണി ബവേജയുടെ വിഡിയോ ക്ലിപ്പ് ആണ് പുറത്തായിരിക്കുന്നത്. ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള എംഎംഎസ് ക്ലിപ്പില്‍ പ്രത്യക്ഷപ്പെട്ടത് ജോണി ബവേജ എന്ന പുതുമുഖ നടനാണെന്നും ‘സണ്‍ ലഡ്കി’ എന്ന ചിത്രത്തിലാണ് ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും ബി ടൗണ്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച എംഎംഎസ് ക്ലിപ്പിലെ നടനെ തനിക്കറിയില്ലെന്നും അയാളുമായി ഒരുബന്ധവുമില്ലെന്നും നടന്‍ ഹര്‍മന്‍ ബവേജ പ്രതികരിച്ചു. ജോണി ബവേജയുടേതായി ‘സ്‌കാന്‍ഡല്‍’ എന്നൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ലീക്കായ ക്ലിപ്പ് അതിനുവേണ്ടി ചിത്രീകരിച്ചതായിരിക്കാമെന്നും മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top