റോത്തക്: മാനസികാസ്വാസ്ഥ്യമുള്ള നേപ്പാളി യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തിക്കൊന്ന കേസില്‍ ഏഴു പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.കേസിലെ പ്രതികളില്‍ പ്രായപൂര്‍ത്തിയെത്താത്തയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്.രോഹ്ത്തക്കിലെ വിചാരണക്കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സഹോദരിയോടൊപ്പം രോഹ്ത്തക്കില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതിയെ ഫെബ്രുവരി ഒന്നിന് കാണാതാകുകയായിരുന്നു. പിന്നീട് ഫെബ്രുവരി നാലിന് രോഹ്ത്തക്ക് – ഹിസാര്‍ ഹൈവേയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് വടിയും കോണ്ടവും കണ്ടെടുത്തതോടെയാണ് ക്രൂരമായ മാനഭംഗത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് തെളിയുന്നത്. സ്വകാര്യഭാഗങ്ങള്‍ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. പാടത്ത് അഴുകിയ നിലയിലായിരുന്നു മൃതദേഹം.കൊലപാതകം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.പൊലീസ് വളരെ പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കുകയായിരുന്നു.


