ദമ്പതിമാര്‍ക്ക് സ്ഥിരം തോന്നുന്ന ഒരു സംശയമുണ്ട്. ദിവസം എത്ര തവണ സംഭോഗത്തിലേര്‍പ്പെടാം.ഇങ്ങനെയൊരു ചോദ്യത്തിന് സത്യം പറഞ്ഞാല്‍ പ്രസക്തിയില്ല. കാരണം ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ ഒന്നറിയണം. പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം.
സംഭോഗവിഷയത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തില്‍ എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തില്‍ ഏര്‍പ്പെടാമെന്ന് തീര്‍പ്പുകല്‍പ്പിക്കാനാവില്ല. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താല്‍പര്യവും സന്ദര്‍ഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവര്‍ തന്നെ നിശ്ചയിക്കേണ്ടതാണ്.
പക്വത വന്ന ദമ്പതികള്‍ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നല്‍കുന്നത്, പ്രത്യുത ഓരോ സംഭോഗത്തില്‍ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്.പുരുഷന്റെ ഇഷ്ടങ്ങള്‍: പുരുഷന് പകല്‍ വെളിച്ചത്തില്‍ ഭോഗിക്കാനാണിഷ്ടം. പകല്‍ വെളിച്ചത്തില്‍ കാണാനാകുന്ന ഇണയുടെ നഗ്‌നമേനി പുരുഷനെ കൂടുതല്‍ ഉത്തേജിപ്പിക്കും. ചിലര്‍ക്ക് അരണ്ട വെളിച്ചത്തില്‍ ബന്ധപ്പെടാനാണിഷ്ടം. എന്നാല്‍ സ്ത്രീകള്‍ക്ക് രാത്രിയുടെ സ്വകാര്യതയില്‍ ബന്ധപ്പെടാനാണ് താത്പര്യം. പകല്‍ വെളിച്ചത്തേക്കാള്‍ അവള്‍ക്കിഷ്ടം ഇരുട്ടോ അരണ്ട വെളിച്ചമോ ആയിരിക്കും.
മാസത്തില്‍ രണ്ടുതവണ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും. ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല്‍ കൂടുതല്‍ നന്നായിരിക്കും.
രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍: രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്‍ക്കിഷ്ടം. മറ്റുചിലര്‍ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം ബന്ധപ്പെടാനാണ് താത്പര്യം. ഇതില്‍ ഇണയുടെ ഇഷ്ടംകൂടി പരിഗണിച്ചുവേണം ബന്ധപ്പെടാന്‍. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതല്ല. ദഹനപ്രക്രിയയും ലൈംഗിക പ്രവര്‍ത്തനവും രക്തചംക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭക്ഷണം കഴിച്ചയുടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടരുത്. ദഹനത്തിനാവശ്യമായ രക്തം ലഭിക്കാതെ വരും. ഇത് ഉദരസംബന്ധമായ തകരാറുകള്‍ക്കിടയാക്കും. രക്തം ലൈംഗികാവയവങ്ങളിലേക്ക് ഇരച്ചുകയറുകയും അവയുടെ പ്രവര്‍ത്തനത്തിന് ഉത്തേജനം നല്കുകയും ചെയ്യുന്ന സമയമാണ് സംഭോഗസമയം.
ആര്‍ത്തവകാലത്ത് സംഭോഗം: ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ ദിവസങ്ങളില്‍ മാനസികമായും ശാരീരികമായും സ്ത്രീകള്‍ അസ്വസ്ഥരായിരിക്കും. അണുസംക്രമണത്തിനിട വരുന്നതാണ് മറ്റൊരു കാരണം. ഗര്‍ഭകാലത്ത് സംഭോഗം നടത്തുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ ഏതാനും ആഴ്ചകളും പ്രസവത്തോടടുത്ത ഒന്നുരണ്ടു മാസവും ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ ഈ സമയത്ത് ശ്രദ്ധയോടെ ബന്ധപ്പെടണം.
ഒരുദിവസം എത്ര സംഭോഗം നടത്താം, ഒരു സ്ഖലനത്തിനുശേഷം അടുത്തത് തുടങ്ങുന്നത് എപ്പോള്‍ എന്നത് ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിവസം ഒരു സംഭോഗമാണ് നല്ലത്. എന്നാല്‍ ചില ലൈംഗിക ശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാനാകും. ഇത് അയാളുടെ പല ബാഹ്യ ഘടകങ്ങളുമാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് പുരുഷന്റെ യഥാര്‍ത്ഥ സംഭോഗ സന്നദ്ധതയെ സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാകുക അസാധ്യമാണ്. ആഴ്ചയില്‍ രണ്ടുതവണ സംഭോഗം ചെയ്യുന്ന പുരുഷനും ശരാശരി ലൈംഗികക്ഷതയുള്ളവനാണ്. എന്നാല്‍ ഒരു രാത്രിയില്‍ തന്നെ മൂന്നോ അതില്‍ക്കൂടുതലോ തവണ ലൈംഗിക ക്രിയയില്‍ ഏര്‍പ്പെടുന്നത് നന്നല്ല. അമിത ഭോഗാസക്തനായിരിക്കും ഇയാള്‍. അതല്ലെങ്കില്‍ കേമനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമം.
സംഭോഗങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ പുരുഷന്റെ പ്രായം, സംഭോഗങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു മാസം സംഭോഗത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ആരോഗ്യവാനായ യുവാവിന് ഒരു സംഭോഗത്തിനുശേഷം അതിശക്തമായ ലൈംഗികോത്തേജനം ലഭിക്കുകയാണെങ്കില്‍ 15-25 മിനിറ്റിനുശേഷം വീണ്ടും ഒരു സംഭോഗത്തിനുകഴിയും. എന്നാല്‍ എല്ലാദിവസവും സംഭോഗത്തിലേര്‍പ്പെടുന്ന പുരുഷന് ഒരു സംഭോഗത്തെ തുടര്‍ന്ന് മറ്റൊന്നിന് തയ്യാറാകുവാന്‍ ഏകദേശം ഒരു മണിക്കൂറോ അതില്‍ കൂടുതലോ സമയം വേണം. ശുക്‌ളസംഭരണം മൂലം ലൈംഗികാവയവങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍നിന്നും മുക്തനാകാനും മാംസപേശികളിലെ വലിവ് ക്രമീകരിക്കാനും ഇടയ്ക്കിടെ സംഭോഗം വേണമെന്ന കാഴ്ചപ്പാട് ശരിയല്ല.
ലൈംഗികാനുഭൂതിയും ആഹാരവും ഏകദേശം ഒരേ ഫലങ്ങളാണ് നല്കുക. വിശക്കുമ്പോള്‍ നാം ആഹാരം കഴിക്കുന്നു. അതുപോലെ ലൈംഗികദാഹമുണ്ടാക്കുമ്പോള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. ഒരാഹാരം തന്നെ തുടര്‍ച്ചയായി കഴിച്ചാല്‍ ചെടിപ്പുണ്ടാകും. ആദ്യത്തെ തവണ അത് നന്നായി രുചിക്കും.
രണ്ടാമത്തെയും മൂന്നാമത്തെയും തവണ അത്ര രുചിച്ചെന്നു വരില്ല. അധികമായാലോ മനംപുരട്ടിയെന്നുമിരിക്കും. അതുപോലെയാണ് രണ്ടില്‍ കൂടുതലുള്ള സംഭോഗങ്ങള്‍.
ആഴ്ചയില്‍ ശരാശരി 3 തവണ സംഭോഗത്തിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പ്രായംകൂടുന്തോറും പുരുഷന്റെ ലൈംഗികാഭിലാഷവും കുറയുന്നു. അന്‍പതുകളിലിത് ആഴ്ചയില്‍ ഒന്ന് ആകുന്നു. പ്രായമായാലും ബലവത്തായ ലൈംഗികവൃത്തി നിര്‍വ്വഹിക്കാന്‍ പുരുഷന് കഴിവുണ്ടെന്നാണ് പൊതുവെ ശാസ്ത്രീയ വിശ്വാസം.ദമ്പതികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. സംഭോഗത്തിന് ടൈംടേബിള്‍വച്ച് ബന്ധപ്പെടാനാകില്ല. സംഭോഗതവണകള്‍ക്കും പ്രധാന്യമില്ല. പൂര്‍ണ്ണ സംതൃപ്തി പരസ്പരം പകര്‍ന്നു നല്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ഇരുവരും ശ്രദ്ധിക്കുകയാണെങ്കില്‍ ദാമ്പത്യജീവിതവും ലൈംഗികജീവിതവും സംതൃപ്തവും ആനന്ദകരവുമാകും.