കേരള തീരത്ത് 40 മുതൽ 50 കിലോമീർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത : മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെ മെയ് 26, 27 തീയതികളിൽ തെക്കൻ തമിഴ്‌നാട് തീരത്ത് 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല .

ഇന്ന് രാത്രി 11:30 വരെ 2.5 മുതൽ 3.3 മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെ വൻ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Top