മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു ; വെള്ളപ്പൊക്കത്തെ തുടന്ന് അഴുക്കുചാലിൽ നാല് വയസുകാരൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

താനെ : സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും തിങ്കളാഴ്ച രാവിലെയും മഹാരാഷ്ട്രയിലെ താനെ, പൽഘർ ജില്ലകളിലുണ്ടായ കനത്ത മഴയിൽനിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളപ്പൊക്കത്തെ തുടർന്ന് അഴുക്കുചാലിൽ വീണ് നാല് വയസുകാരൻ മുങ്ങിമരിച്ചു.ഞായറാഴ്ച രാത്രി 9.30 നും തിങ്കളാഴ്ച രാവിലെ 7.30 നും ഇടയിൽ താനെ നഗരത്തിൽ 151.33 മില്ലീമീറ്റർ മഴ ലഭിച്ചതായി പ്രാദേശിക സിവിൽ കൺട്രോൾ റൂമിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

താനെ, പൽഘർ ജില്ലകളിൽ നിരവധി മരങ്ങൾ കടപുഴകിയതായും വെള്ളപ്പൊക്കമുണ്ടായതായും അധികൃതർ അറിയിച്ചു. അഴുക്കുചാലിൽ വീണ കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഗോഡ്ബന്ദർ റോഡിലെ ഭവന സമുച്ചയത്തിന്റെ മതിൽ ഇടിഞ്ഞ് അഞ്ച് കാറുകൾക്കും മറ്റ് നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.മറ്റ് ചില താഴ്ന്ന പ്രദേശങ്ങളിലും മതിൽ തകർന്ന് വെള്ളപ്പൊക്കമുണ്ടായതായി താനെ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രാദേശിക ദുരന്ത നിവാരണ സെൽ മേധാവി സന്തോഷ് കടം അറിയിച്ചു.

Top