ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി ചാര്‍മി ഉള്‍പ്പെടെ 12 തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ്.
ഈമാസം 19നും 27 നും ഇടയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എക്സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.
നടന്‍ രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, പി. നവദീപ്, തരുണ്‍കുമാര്‍, എ. തനിഷ്, പി സുബ്ബരാജ്, നടി മുമൈത് ഖാന്‍, ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍. ധര്‍മറാവു എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പിടിയിലായ മയക്കുമരുന്നു മാഫിയാ തലവന്‍ കെല്‍വിന്‍ ഫോണ്‍ ചെയ്തവരുടെ പട്ടിക എടുത്തപ്പോഴാണ് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായത്.
താരങ്ങളെ രക്ഷിക്കാന്‍ പിന്നണിയില്‍ ശ്രമവും ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നു വേട്ടയ്ക്കിറങ്ങിയ തെലുങ്കാന എക്സൈസ് ഡയറക്ടര്‍ അകുന്‍ സബര്‍വാളിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് സിനിമാ പ്രവര്‍ത്തകരെ രക്ഷിക്കാനാണെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്.


