ദേശീയ പാതയോരത്തെ മദ്യശാലകൾ: സർക്കാരിന്റെ പുനപരിശോധനാ ഹർജി ഇന്ന് കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നൽകിയ പുനപരിശോധനാ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ മലപ്പുറം, കോഴിക്കോട്, കണ്ണൂർ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷ്ണർമാർ അനുമതി നൽകിയ ഫയലുകളുമായി കോടതിയിൽ ഹാജരാവും. പാതയെ സംബന്ധിച്ച് പിഡബ്ലിയുഡി പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യും.
മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു. തുറന്ന 13 മദ്യശാലകളും അടച്ചതായും കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിയ മൂന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷ്ണർമാരെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top