ഭൂമി ഇടപാട്: കര്‍ദിനാളിന് ഹൈക്കോടതി നോട്ടീസ്; നടപടി സ്വകാര്യ ഹര്‍ജിയിൽ

കൊച്ചി: സഭിലെ ഭൂമി ഇടപാടില്‍ നടന്ന അഴിമതിയില്‍ ഹൈക്കോടതി ഇടപെടല്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഭൂമി തട്ടിപ്പില്‍ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമേ മറ്റു മൂന്നുപേര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

ഭൂമിയിടപാടില്‍ സഭാവിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നും ഹര്‍ജിയില്‍ പറയുന്നു. അടുത്തിടെ സഭയുടെ ഭൂമി ഇടപാടുകളില്‍ തെറ്റ് സംഭവിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റസമ്മതം നടത്തിയിരുന്നു. സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ മനപൂര്‍വമല്ലാത്ത ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദുഃഖമുണ്ടെന്നാണ് വൈദീകര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് എഴുതി നല്‍കിയിരിക്കുന്ന മൊഴിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരികയാണ്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കടംവീട്ടാന്‍ സീറോ മലബാര്‍ സഭ നടത്തിയ ഭൂമി വില്‍പ്പനയില്‍ സഭയക്ക് വലിയ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തലാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്.

Top