കൊച്ചി: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലെത്തിയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്മേലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
രഹ്ന ഫാത്തിമ ഹിന്ദുമത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ ആണ് പരാതി നല്‍കിയത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവര്‍ത്തക കവിതയ്ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് നടപ്പന്തല്‍ വരയേ പോകാന്‍ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.