കലാലയങ്ങളിലെ പരിപാടികള്‍ക്ക് പോകാന്‍ പേടിയാണെന്ന് ഹണി റോസ്

പനങ്ങാട്: കോളേജുകളിലെ പരിപാടികള്‍ക്ക് പോകാന്‍ പേടിയാണെന്ന് നടി ഹണി റോസ്. വിദ്യാര്‍ത്ഥികള്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്ന ആശങ്കയിലാണ് പോകാത്തതെന്നും ഹണി റോസ് പറഞ്ഞു. കരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍.

എന്നാല്‍, സര്‍ഗാത്മകതയുടെ ചേതനകള്‍ ഉയിര്‍ക്കൊള്ളുന്ന കലാലയങ്ങളെയും വിദ്യാര്‍ഥികളെയും കാണുമ്പോള്‍ ഒത്തിരി സന്തോഷമാകാറുണ്ട്. പരിപാടിക്കിടെ കാര്‍ട്ടൂണിസ്റ്റ് അഞ്ജന്‍ സതീഷ് നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ച തന്റെ കാരിക്കേച്ചര്‍ കണ്ട ഹണി റോസിന് ആശ്ചര്യം അടക്കാനായില്ല. ഉദ്ഘാടനത്തിനായി എഴുന്നേറ്റപ്പോഴാണ് അഞ്ജന്‍ സതീഷ് കാരിക്കേച്ചര്‍ വരച്ചു നീട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സദസിനു മുന്‍പില്‍ കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിച്ച് കുഫോസ് വിദ്യാര്‍ഥി യൂണിയന്‍ നടി ഉദ്ഘാടനം ചെയ്തു. പുതിയ സിനിമയായ ‘അവരുടെ രാവുകളിലെ’ വിശേഷങ്ങള്‍ വിദ്യാര്‍ഥികളുമായി ഹണി റോസ് പങ്കുവെച്ചു. അഞ്ജന്‍ സതീഷ് വരച്ച കാര്‍ട്ടൂണുകള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. യൂണിയന്‍ ചെയര്‍മാന്‍ പി.പി. ആദര്‍ശ് അധ്യക്ഷത വഹിച്ചു. റജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. എം.കെ. സജീവന്‍, ഡോ. എസ്.എം. റാഫി, എ. പ്രവീണ്‍, കെ.ആര്‍. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Top