എങ്ങിനെ നല്ല കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം” ആര്‍എസ്എസ് തെളിയിക്കണമെന്ന് കോടതി

കൊല്‍ക്കത്ത: “എങ്ങിനെ നല്ല കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം” എന്നവിഷയത്തില്‍ ആര്‍എസ്എസ് ദമ്പതികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിങ്ങിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവ് നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി.

ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതിയാണ് നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കുന്ന വര്‍ക്ഷോപ്പുകള്‍ നടത്തുന്നത്. പശ്ചിമ ബംഗാളില്‍ ഗര്‍ഭ സന്‍സ്കാര്‍ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളിലാണ് എങ്ങിനെ നല്ല കുട്ടികളെ ഗര്‍ഭം ധരിക്കാം എന്ന് പഠിപ്പിക്കുന്നത്.നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള പരമ്പരാഗത ഗര്‍ഭധാരണ രീതികളാണ് സന്‍സ്കാരില്‍ വിശദീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്. കേസില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംഘാടകള്‍ക്ക് ഉത്തരമുണ്ടായില്ല. ആഎസ്എസിന്റെ കൗണ്‍സലിങ്ങില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും കൂടാതെ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാല്‍പര്യഹര്‍ജി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Top