സർവേയിൽ തകർന്ന് ചെന്നിത്തല!ചാണ്ടി ബഹുദൂരം മുന്നിൽ !ചെന്നിത്തലക്ക് മുഖ്യമന്ത്രിമോഹവും പ്രതിപക്ഷ നേതാവ് സ്ഥാനവും തെറിക്കാം

കൊച്ചി:അടുത്ത തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല കോൺഗ്രസിനെ നയിച്ചാൽ എട്ടുനിലയിൽ പൊട്ടും എന്ന വാദത്തിനു ശക്തിപകർന്നുകൊണ്ട് ഏഷ്യാനെറ്റ് സർവേ .ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വെറും 13 % പേര് മാത്രമാണ് പിന്തുണക്കുന്നത്.എന്നാൽ മുൻ മുഖ്യമന്ത്രിക്ക് 47 ശതമാനം പേരുടെ പിന്തുണയാണുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേതൃമാറ്റ ചര്‍ച്ചകൾ സജീവമായ കോൺഗ്രസിലും യുഡിഎഫിലും ജന പിന്തുണ ആര്‍ക്കെന്ന ചോദ്യമാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. കൊവിഡ് കാലത്ത് അടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി കഥകൾ തുറന്ന് കാണിച്ചെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങി ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ സജീവമായ കെസി വേണുഗോപാലിന്‍റെ പേര് വരെ നേതൃമാറ്റ ചര്‍ച്ചകളിൽ സജീവവുമാണ്.

പ്രതിപക്ഷ നേതാവിനപ്പുറത്ത് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സര്‍വെയിൽ പങ്കെടുത്ത 13 ശതമാനം പേര്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 12 ശതമാനം പേരുടെ പിന്തുണയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം പുറത്ത് വിടുന്നത്.


അതേസമയം നിരന്തരം പോഴയായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന ചെന്നിത്തലക്ക് കറപ്റ്റോമാനിയ എന്നാണു ആരോപണം ഉയരുന്നത് .ഭരണപക്ഷത്തിനെതിരെ നിരന്തര ആരോപണങ്ങളുമായി വരികയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഈ ആരോപണങ്ങളൊന്നും ക്ലെച്ച് പിടിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ കമന്റ്. എന്നാൽ താൻ ആരോപിച്ച ആരോപണങ്ങളിൽ ഏതാണ് ക്ലച്ച് പിടിക്കാത്തത് എന്ന ചോദ്യവുമായി വൈകാതെ ചെന്നിത്തലയും രംഗത്തെത്തി. കെ.ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അദ്ദേഹത്തെ ഗവർണർ വിളിപ്പിച്ചത് തന്റെ നേട്ടമാണെന്ന് ചെന്നിത്തല പറഞ്ഞു. സ്പ്രിംഗ്ളര്‍ അഴിമതി ആരോപണത്തിൽ നിന്ന് ഒരു ഘട്ടത്തിൽ പോലും പ്രതിപക്ഷം പിന്നോട്ട് പോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെവ്ക്യൂ ആപ്പ് ഇന്ന് ബവ്റിജസ് കോർപറേഷന്റെ നട്ടെല്ല് ഒടിച്ചില്ലേ എന്നും ഭരണപക്ഷത്തോട് ചെന്നിത്തല ചോദിക്കുന്നു.

എന്നാൽ പ്രതിപക്ഷം പറയുന്നത് രമേശ് ചെന്നിത്തലയ്ക്ക് “കറപ്റ്റോമാനിയ” ആണെന്നാണ്. ദിവസം ഒരു ആരോപണം എന്ന നിലയിലാണത്രെ പ്രതിപക്ഷനേതാവ് ഭരണപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്നത്. ബിഷപ്പ് കെ.പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി 4500 കോടിയുടെ അഴിമതി സർക്കാർ തലത്തിൽ നടന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്ത് വന്നിട്ട് അതേപ്പറ്റി സംസാരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായില്ല എന്നത് വിരോധാഭാസമായി നിൽക്കുകയാണ് .എന്തുകൊണ്ടാണ് ചെന്നിത്തല ഇതിൽ ആരോപണം ഉന്നയിക്കാത്തത് എന്ന് ചോദിക്കുന്നവർ വളരെയാണ് അങ്ങനെയുള്ളവർ ചെന്നിത്തലയുടെ അടുത്ത അനുയായികളും അങ്ങ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകരും ഉണ്ട് .എന്തോ ചീഞ്ഞു മാറുന്നുണ്ടോ എന്നാണു ചിലരുണ്ട് സംശയം.ചെറുവള്ളി എസ്റ്റേറ്റും മലയാളം പ്ളാന്റേഷനും ഒന്നും പ്രതിപക്ഷ നേതാവിന് അറിയില്ല .എന്നാൽ മുൻ കെ പി സി സി പ്രസിഡന്റും മുൻ മന്ത്രിയും മുൻ എം പിയുമായ വി എം സുധീരൻ ശബരിമല എയർപോർട്ടിനുവേണ്ടി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ വിലക്ക് വാങ്ങുന്നതിനെതിരേ രംഗത്ത് വന്നിട്ടുണ്ട് .അതിനെക്കുറിച്ച് ചെന്നിത്തല’കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല …ദുരൂഹത ഏത് അഴിമതിയിലേക്കാണ് പോകുന്നത്.

Top