ബുദ്ധിയും ശക്തിയും വർധിക്കാൻ മനുഷ്യന്റെ തലച്ചോർ; ഐഎസിന്റെ കുഴിമാടത്തിൽ കണ്ടെത്തിയത് തലയില്ലാത്ത മൃതദേഹങ്ങൾ: മനുഷ്യന്റെ തലച്ചോർ ഭക്ഷിച്ച് ഐഎസ് നേതാക്കൾ

ക്രൈം ഡെസ്‌ക്

ബെയ്‌റൂട്ട്: ബുദ്ധിയും ആരോഗ്യവും വർധിക്കാൻ ഐഎസ് സൈനികർക്കു മനഷ്യന്റെ തലച്ചോർ പാകം ചെയ്തു നൽകുന്നതായി റിപ്പോർട്ട്. ഐഎസ് കൊലപ്പെടുത്തിയ ആളുകളെ കുഴിച്ചിടുന്ന കുഴിമാടം കണ്ടെത്തി നടത്തിയ പരിശോധനയിലാണ് നൂറു കണക്കിനു തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയത്. സൈനികർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കുഴിമാടത്തിൽ 172 മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നൂറിലേറെ മൃതദേഹങ്ങൾക്കും തലയുണ്ടായിരുന്നില്ല.
ജനങ്ങളെ കൂട്ടത്തോടെ വെടിവെച്ചും തലയറുത്തും കൊന്ന ശേഷം ബുൾഡോസർ ഉപയോഗിച്ച് വലിയ കുഴിയിൽ കൂട്ടി ഇടുകയാണ് രീതി. നാസി ക്രൂരതയുടെ തീവ്രത കാണിച്ചു തന്ന കുഴിമാടങ്ങൾക്ക് തുല്യമാണ് ഐഎസിന്റേതും. ഐഎസ് കഴുത്തറുത്തു കൊലപ്പെടുത്തിയവരുടെ തലകൾ അറുത്തെടുത്ത് സൈനികർക്കു ഭക്ഷണത്തിനൊപ്പം തലച്ചോർ പാകം ചെയ്തു നൽകുകയാണെന്നാണ് റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്.
ഐഎസിന്റെ പിടിയിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗ്രാമീണൻ മലയിടുക്കിൽ ഒളിച്ചിരുന്നു ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ ജനങ്ങളെ വിലങ്ങു വെച്ച് നിരത്തി നിർത്തി കൂട്ടത്തോടെ വെടിവെച്ചു കൊല്ലുന്നതാണ് കണ്ടത്. തുടർച്ചയായ ആറു ദിവസം മലയിൽ കഴിച്ചു കൂടിയ ഇയാൾ കുടുംബത്തെയും ബന്ധുക്കളെയും കൊന്നു കുഴിച്ചു മൂടുന്നതിന് സാക്ഷിയായി. കഴുത്തറുത്തു കൊല്ലുന്നവരുടെ തലകൾ മിനിവാനിലാക്കി ഐഎസ് പോരാളികൾ കൊണ്ടു പോകുന്നതു കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു. തലയില്ലാത്ത മൃതദേഹങ്ങൾ കുഴിച്ചിട്ടതായും കണ്ടെത്തിയിട്ടുണ്ട്.
ഇയാളിൽ നിന്ന് ലഭ്യമായ വിവരത്തിൽ 15000 പേരെ അടുത്തടുത്ത ദിവസങ്ങളിലായി കൊന്നതായി കണക്കാക്കുന്നു. പല ഗ്രാമങ്ങളും പൂർണ്ണമായും ഐഎസ് തുടച്ചു നീക്കി. രക്ഷപ്പെട്ടവരുമായി അന്താരാഷ്ട്ര വാർത്ത ഏജൻസി നടത്തിയ അഭിമുഖങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തു വിട്ടത്.
കണ്ടെത്തിയ കുഴിമാടങ്ങൾ ആകെയുള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. ബാക്കിയുള്ളവ ഐഎസ് നിയന്ത്രിത മേഖലകളിലാണ്. അവയുടെ കൂടെ കണക്കെടുത്താൽ ഐഎസിന് ഇരയായവരുടെ സംഖ്യ ഞെട്ടിക്കുന്നതാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top