10 വർഷം മുമ്പ് മരിച്ച എന്റെ പിതാവ് ഇപ്പോൾ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം. പിന്നിൽ കത്തോലിക്ക സഭയിലെ ചിലർ.അഭയ കേസും കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിലെ ഇടപെടലിലുമുള്ള വൈരാഗ്യം.

ജോമോൻ പുത്തൻപുരയ്ക്കൽ

എന്റെ പിതാവ്’ മരിച്ചിട്ട് പത്തു വർഷത്തോളമായി എന്നിരിക്കെ, ഇപ്പോൾ അദ്ദേഹം ഏതോ അനാഥാലയത്തിൽ കഴിഞ്ഞ 13 വർഷമായി ആതേര്യമില്ലാതെ കഴിയുകയാണെന്ന് വ്യാജവാർത്ത നിർമ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്കിലും എനിക്കെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭയക്കേസിലെ പ്രതികളും തിരുവല്ലയിലെ ‘കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിൽ ക്രൈം ബ്രാഞ്ച് ഐജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഞാൻ കാരണക്കാരനായതിന്റെ പേരിൽ വൈരാഗ്യമുള്ളവരുമാണ് പുതിയ നീക്കത്തിനു പിന്നിൽ. ഈ ദുരൂഹ മരണത്തിന്റെ സത്യം വെളിയിൽ വരരുതെന്ന് ആഗ്രഹിക്കുന്ന കത്തോലിക്ക സഭയിലെ ചിലർ സൈബർ പോരാളികളെ കൊണ്ടാണ് ഈ നീചപ്രചാരണം നടത്തുന്നത്.

എന്റെ പിതാവിന്റെ ശവസംസ്ക്കാര ചടങ്ങിന്റെ അവസാന ഘട്ടത്തിൽ മൃതദേഹത്തിൽ തൂവാല കൊണ്ട് മുത്തേണ്ടത് സ്വന്തം മകനാണ്. ആ കർമ്മം ചെയ്യാൻ തുവാല പിടിച്ച് ഞാൻ നിൽക്കുമ്പോൾ ചടങ്ങ് നടത്തിയ വൈദികൻ അത് കണ്ടതായി ഭാവിക്കാതെ ശവപ്പെട്ടി അടച്ച് ശവക്കല്ലറയിലേക്ക് വക്കാൻ ശ്രമിച്ചു. ഈ സമയം ഞാൻ ചോദിച്ചു.. അച്ചോ, ഈ വെള്ള ളോഹ ഇട്ടു കൊണ്ട് എന്ത് വൃത്തികേടാണ് കാണിക്കുന്നത് മകൻ എന്നുള്ള എന്റെ അവകാശം ഇല്ലാതാക്കാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ഞാൻ ചോദിച്ചു.

ശവസംസ്കര ചടങ്ങിൽ അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് എന്നോട് ക്ഷ മിക്കണം എന്ന് പറഞ്ഞ് വൈദികൻ ശവപ്പെട്ടി തുറന്നു തന്നു. ഞാൻ തൂവാല ഇട്ട് മുത്തുകയും ചെയ്തു. കത്തോലിക്ക സഭയോട് കളിച്ചാൽ സ്വന്തം പിതാവിന്റെ അന്ത്യകർമ്മത്തിൽ തുവാല ഇട്ട് മുത്താൻ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്.അത് എന്റടുത്ത് വിലപ്പോയില്ല. അഭയ എന്ന കന്യാസ്ത്രീക്ക് മരണാനന്തര നീതി ലഭിക്കാൻ വേണ്ടി കഴിഞ്ഞ 28 വർഷമായി നിരന്തര നിയമപോരാട്ടം നടത്തുന്ന എന്നെ കത്തോലിക്ക സഭയിലെ പ്രതികൾക്ക് വേണ്ടി ചിലർ ഹീനമായി വേട്ടയാടുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാൻ നീതിക്ക് വേണ്ടിയുള്ള ‘പോരാട്ടം തുടരുന്നത് …

 

Top