തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകി കബളിപ്പിച്ചുവെന്ന് കേസ്

അജ്‌മാൻ :ബിഡിജെഎസ്‌ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിലായി. ചൊവ്വാഴ്‌ച അജ്‌മാൻ എയർപോർട്ടിലിറങ്ങിയ ഉടൻ പൊലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകിയെന്ന ബിസിനസ്‌ പങ്കാളിയുടെ പരാതിയിലാണ്‌ അറസ്‌റ്റെന്ന്‌ പൊലീസ്‌ പറഞ്ഞു. .തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top