വണ്ണം കുറയ്ക്കാന്‍ വെറും പച്ചവെള്ളം മതി!

അമിത വണ്ണം പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. മെലിഞ്ഞ് സുന്ദരനും സുന്ദരിയും ആകാന്‍ ശ്രമിക്കാത്തവര്‍ ആരും ഇല്ല. വണ്ണം കുറയാന്‍ നിരവധി മരുന്നുകള്‍ കഴിച്ച് ഫലം കാണാത്തവര്‍ വിഷമിക്കേണ്ട. വെറും പച്ചവെള്ളം മതി നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍. ആയുസ്സ് കൂട്ടാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ഉത്തമമാണ് പച്ചവെള്ളം.

ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇത് പെട്ടെന്ന് തന്നെ തടി കുറക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളത്തിന്‍റെ അളവ് കൂടുന്നതിനനുസരിച്ച് തടി കുറയുമെന്നാണ് പറയുന്നത്. നാല് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിച്ചാല്‍ ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും പെട്ടെന്ന് ഇളകി പോകും. അങ്ങനെ നിങ്ങളുടെ തടിയും കുറയും.

Top