കൊച്ചി മെട്രാ ഉദ്ഘാടനം ജൂണ്‍ പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ അഭിമാന പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ജൂണ്‍ 17ന് ആലുവയിലാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

മെട്രോയുടെ ഉദ്ഘാടനം മെയ് 30 നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന വന്‍ വിവാദമാണ് ഉണ്ടാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരത്തിനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രതികരണം ലഭിച്ചിരിക്കുന്നത്.

Top