മഹത്തായ ഇന്ത്യൻ അടുക്കളയ്ക്ക് നേരെ ശബരിമലയുടെ പേരിൽ ആക്രമണം..! സിനിമ ശബരിമല ആചാരങ്ങളെ അപമാനിക്കുന്നു; സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘപരിവാറിന്റെ കൂട്ടായ ആക്രമണം

കൊച്ചി: ശബരിമലയുടെ പേരിൽ വീണ്ടും വിവാദം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. നേരത്തെ സുപ്രീം കോടതി വിധിയായിരുന്നു കേരളത്തിൽ ശബരിമലയുടെ പേരിൽ ധ്രുവീകരണം ഉണ്ടാക്കാൻ ഇടയാക്കിയെങ്കിൽ, ഇക്കുറി ഒരു സിനിമയുടെ പേരിലാണ് ശബരിമലയെ കൂട്ടുപിടിച്ച് ആക്രമണം നടക്കുന്നത്. സംവിധായകന്റെ പേരു പോലും പറഞ്ഞാണ് ഇപ്പോൾ സൈബർ ആക്രമണം നടത്തുന്നത്. സംവിധായകൻ ക്രിസ്ത്യാനിയായതിനാലാണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന വാദമാണ് ഉയരുന്നത്.

അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും റോസ്റ്റ് ചെയ്‌തെടുക്കുന്ന മഹത്തായ അടുക്കള എന്നാണ് സോഷ്യൽ മീഡിയകളിൽ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ പരസ്യവാചനം. എന്നാൽ, ചിത്രം ശബരിമല വിശ്വാസത്തേയും ഹിന്ദു മതത്തേയും അവഹേളിക്കുന്ന തരത്തിലുള്ളവയാണെന്നും ആരോപണം ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് സ്ത്രീയെ കൊണ്ട് വരാൻ ആർത്തവത്തേയും അയ്യപ്പ വിശ്വാസികളേയും കൂട്ടുപിടിച്ചതെന്തിനാണെന്ന ചോദ്യമാണ് പ്രതിഷേധമറിയിക്കുന്നവർ ചോദിക്കുന്നത്. സ്ത്രീശാക്തീകരണം കാണിക്കണമെങ്കിൽ ഹിന്ദുമതത്തെ അവഹേളിച്ചാലേ മതിയാകൂ എന്നുണ്ടോ? ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇങ്ങനെ:

‘മഹത്തായ ഇന്ത്യൻ അടുക്കള’ ഒരു കമ്മി പ്രൊപഗാണ്ട പടം. പാട്രിയാർക്കിയെ പറ്റി പറയുന്നതിന് ഇടയിൽ കുടുംബം ബീഫ് കഴിക്കുമെന്നും പക്ഷേ ബീഫ് അമ്മ വീട്ടിൽ കയറ്റുന്നില്ല എന്നും പറഞ്ഞ് ബീഫ് കഴിക്കാതെ ഇരിക്കുന്നത് മോശമാണെന്ന് കാണിക്കുന്നുണ്ട്. സിനിമയുടെ പകുതി ഭാഗവും ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തെ പറ്റി ആണ്.’

‘ആർത്തവം വന്ന പെണ്ണിനെ ഒരു മുറിയിൽ അടച്ചിരിക്കാൻ പറഞ്ഞതായി ഈ സിനിമയിൽ കാട്ടുന്നു. ഞാനും ശബരിമലയിൽ പോയിട്ടുണ്ട്. വീട്ടിൽ നിന്ന് സ്ത്രീകളെ ഇതേപോലെ ആർത്തവം വരുമ്പോൾ ഒരു മുറിയിൽ അടച്ചിരിക്കാൻ പറഞ്ഞിട്ടൊന്നുമില്ല. അതുപോലെ സ്ത്രീകൾ രജസ്വല ആയിരിക്കുമ്പോൾ തൊട്ടാൽ ചാണകം തിന്നണം എന്നൊക്കെ ഒരു ഗുരുസ്വാമി പറയുന്നു. ശബരിമല വിശ്വാസത്തേയും ഹിന്ദു മതത്തെയും ഇത്രത്തോളം അവഹേളിച്ച ഒരു സിനിമയും മലയാളത്തിൽ ഇറങ്ങിയിട്ടില്ല. ജിയോ ബേബി എന്ന സംവിധായകന് ഹിന്ദുക്കളോട് ഉള്ള വെറി ഇതിൽ നിന്ന് വ്യക്തമാകും.’

Top