റോം: പരിശീലനപ്പറക്കലിനിടെ ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ടു ചെറുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചു.
രണ്ടു വിമാനത്തിലെയും പൈലറ്റുമാര്‍ മരിച്ചു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ റോമിലാണ് സംഭവം. യു208 പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഒരു വിമാനം പാടത്ത് തകര്‍ന്നുവീണപ്പോള്‍ മറ്റേ വിമാനം റെസിഡന്‍ഷ്യല്‍ മേഖലയിലാണ് വീണത്.
ഒരു എന്‍ജിന്‍ മാത്രമുള്ള ഭാരം കുറഞ്ഞ ചെറു വിമാനങ്ങളാണ് യു208. പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതിനു വഹിക്കാനാകുക. 285 കിലോമീറ്ററാണ് പരമാവധിവേഗത.


