സഞ്ജുവിന്റെ മികവിൽ രാജസ്ഥാന് രാജകീയ വിജയം! ചെന്നൈ പൊരുതി തോറ്റു. സഞ്ജുവിന് 74 റൺസ്, 2 സ്റ്റംപിങ്, 2 ക്യാച്ച്.

ഷാർജ: ഐപിഎൽ 13ാം സീസണിലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മിന്നും വിജയം.സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിനു കീഴടക്കിയാണ് രാജസ്ഥാൻ റോയൽസിന്റെ വിജയം. മലയാളി താരം സഞ്ജു വി സാംസണിന്റെ മികച്ച പ്രകടനത്തിലാണ് രാജസ്ഥാന്റെ വിജയം.217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തിൽ 72), ഷെയ്‌ൻ വാട്‌സൻ (21 പന്തിൽ 33) എന്നിവർ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്. രാജസ്ഥാൻ മുന്നോട്ടുവെച്ച 217 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഭേദപ്പെട്ട രീതിയിൽ കളി ആരംഭിച്ച ചെന്നൈയ്ക്ക് ഡുപ്ലസി, മുരളി വിജയ്, ഷെയ്ൻ വാട്സൻ എന്നിവർ പുറത്തായതിനു പിന്നാലെ മികച്ച സ്കോറ്‍ കണ്ടെത്താനായില്ല. ഒടുവിൽ അടുത്തടുത്ത് മൂന്ന് സിക്സറുകൾ പറത്തി നായകൻ എംഎസ് ധോണി പൊരുതിയെങ്കിലും 16 റൺസ് അകലെ കളി അവസാനിക്കുകയായിരുന്നു. ഡുപ്ലസി 37 പന്തിൽ 72 റൺസും വാട്സൻ 21 പന്തിൽ 33 റൺസും മുരളി വിജയ് 211 പന്തിൽ 21 റൺസും നേടി. പിന്നാലെ എത്തിയ ആർക്കും തന്നെ മികച്ച സ്കോർ സമ്മാനിക്കാൻ കഴിഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാന് വേണ്ടി രാഹുല്‍ തെവാട്ടിയ 37 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. 32 പന്തിൽ ഒമ്പത് സിക്സർ അടക്കം74 റൺസ് നേടുകയും രണ്ട് ക്യാച്ചുകളും രണ്ട് സ്റ്റംപിംഗുകളുമായി രാജസ്ഥാനു വേണ്ടി രാജകീയ പ്രകടനം തന്നെ ഇന്ന് സഞ്ജു നടത്തി.

ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ യഷസ്വി ജയ്സ്വാൾ ആറ് പന്തിൽ ആറ് റൺസ് എടുത്ത് പുറത്തായി. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ സഞ്ജു ശരിക്കുമൊരു വെടിക്കെട്ട് തന്നെയാണ് നടത്തിയത്. സഞ്ജുവിന് മികച്ച പിന്തുണയുമായി സ്റ്റീവും നിന്നതോടെ രാജസ്ഥാൻ സ്കോർ കുതിച്ചു. സഞ്ജുവിനെ പുറത്താക്കി രാജസ്ഥാൻറെ കുതിപ്പ് തടഞ്ഞത് ലുംഗി എൻഗിഡിയായിരുന്നു.പിന്നെ എത്തിയ ആർക്കും രാജസ്ഥാനായി മികച്ച് സ്കോർ നൽകാൻ കഴിഞ്ഞില്ല. ഡേവിഡ് മില്ലർ റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ റോബിൻ ഉത്തപ്പ 9 പന്തിൽ 5 റൺസെടുത്ത് പുറത്തായി. പുതുമുഖം രാഹുൽ ടെവാദിയ സാംകറൻ പുറത്താക്കി. അതേ ഓവറിൽ തന്നെ റയാൻ പരാഗിന്റെ വിക്കറ്റും നഷ്ടമായി. 19ാം ഓവറിൽ സ്റ്റീവൻ സ്മിത്തിനെയും സാം കറൻ പുറത്താക്കി.

Top