തിരിച്ചടി ശക്തമാക്കി ഇറാൻ ; യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും ആക്രമണം. പെട്രോ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം.ലോകം അതീവ ഭീതിയിൽ

ടെഹ്റാൻ ;യുദ്ധം കണക്കുകയാണോ .തിരിച്ചടി വർദ്ധിപ്പിച്ച് ഇറാൻ . യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും ഇറാൻ ആക്രമണം ഉണ്ടായി . യുഎഇയിൽ അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽ ഫാക്ടറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. ഡ്രോണുകൾ തകർത്തതിന് പിന്നാലെ അവശിഷ്ടങ്ങൾ വീണാണ് തീപിടിച്ചത്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെച്ചു. ആളപായമില്ലെന്ന് യുഎഇ അധികൃതർ പറഞ്ഞു.

കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്തിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും വൈദ്യുതി-ജലവിതരണ ശൃംഖലകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ രാജ്യത്തെ ഊർജ വിതരണ സംവിധാനം ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈനിലെ സിത്ര മേഖലയിൽ ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, കഴിഞ്ഞദിവസം ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. പൈലറ്റിനെ യുഎസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് വനിതയാണോ പുരുഷനാണോ എന്നതിലും വ്യക്തതയില്ല.

 

Top